Kerala NGO Union

സിവിൽ സപ്ലൈസ് വകുപ്പിലെ വിഷയങ്ങൾ – പ്രകടനം

സിവിൽ സപ്ലൈസ് വകുപ്പിലെ വിവിധ വിഷയങ്ങൾ, എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടികൾ നിർത്തിവയ്‌ക്കുക, ഭക്ഷ്യഭദ്രതാ നിയമം നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തില്‍  ജീവനക്കാർ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക്  മുന്നിൽ  പ്രകടനവും യോഗവും നടത്തി. കൊല്ലം ജില്ലാ സപ്ലൈ ഓഫീസിന്  മുന്നിൽ  നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം യൂണിയൻ സംസ്ഥാന […]

കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവെക്കുക, ഭക്ഷ്യ ഭദ്രത നടത്തിപ്പും ഉപഭോക്ത്യ സംരക്ഷണവും ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം യൂണിയൻ ജില്ലാ സെകട്ടറി സ. കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡൻ്റ് സ. ആർ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി […]

കുഞ്ചിപ്പാറ കോളനിയിലെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ കേരള NGO യൂണിയൻ അനുമോദിച്ചു.

സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി കേരള NGO യൂണിയൻ ഏറ്റെടുത്തിട്ടുള്ള കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ നിന്നും ഇക്കഴിഞ്ഞ SSLC,+2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാ കമ്മിറ്റി അനുമോദിച്ചു.സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി മുൻ കാലങ്ങളിൽ നിരവധി പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുത്തിട്ടുള്ളത്. അശരണരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി മേഖലയിലെ കുട്ടികളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്താൻ NGO യൂണിയൻ സ്ഥാപിച്ച ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്.ഉന്നത വിജയം കരസ്ഥമാക്കിയ 17 കുട്ടികൾക്കും മറ്റു കുട്ടികൾകൾക്കുമുള്ള […]

GST നിരക്ക് വർദ്ധന എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധം

അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. നിത്യോപയോഗ സാധനങ്ങളായ അരിക്കും, ഗോതമ്പിനും,പാലിനും, പാലുത്പന്നങ്ങൾക്കും,മറ്റ് ഗാർഹിക ഉപകരണങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പെട്രോളിനും,ഡീസലിനും,പാചക വാതകത്തിനും അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നതിന് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് ഇരുട്ടടിയാണ്.സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബര വസ്തുക്കൾക്ക് 28% ജി.എസ്.ടി. എന്നത് കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ […]

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും വിലക്കയറ്റം രൂക്ഷമാക്കുന്ന തരത്തിൽ അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. […]

ജി.എസ്.ടി.കൊള്ള അവസാനിപ്പിക്കുക-എഫ്.എസ്.ഇ.ടി.ഒ.പ്രതിഷേധം.

രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി.നിരക്കു വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറത്ത് ആര്‍.കെ.ബിനു ഉദ്ഘാടനം ചെയ്തു.

GST ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം – FSETO

അരി ഉൾപ്പടെയുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി‌ ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ FSETO യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് കേരളം ഉൽപ്പെടയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. തിരുവനന്തപുരത്ത് […]

അവശ്യ വസ്തുക്കൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക, വിലക്കയറ്റം തടയുക- FSETO

അവശ്യ വസ്തുക്കൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച്  ജില്ലാ താലൂക്ക്  കേന്ദ്രങ്ങളിൽ FSETO നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും KGOA സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി.സി ഷജീഷ് കുമാർ , ജില്ലാ പ്രസിഡന്റ് വി.പി രാജീവൻ , എൻ. ജി ഒ യൂണിയൻ ജില്ലാ […]

വിലക്കയറ്റം രൂക്ഷമാക്കുന്ന ജിഎസ്ടി കൊള്ള അവസാനിപ്പിക്കുക

രാജ്യത്ത് നിലനിൽക്കുന്ന അതിരൂക്ഷമായ വിലക്കയറ്റത്തിന് ആക്കം വർദ്ധിപ്പിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾക്കു മേൽ ചുമത്തിയ ജി.എസ്.ടി നികുതി പ്രാബല്യത്തിൽ വന്നു. ജൂൺ മാസം ചേർന്ന ജി എസ് ടി കൗൺസിൽ ആണ് ഇത്തരത്തിൽ 5, 12, 18 സ്ലാബുകളിലായി നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി അരി, ഗോതമ്പ്, പാൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കടക്കം വലിയ തോതിൽ വില വർധിക്കുകയാണ്. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾ സ്വീകരിക്കുന്ന അതേ കേന്ദ്ര സർക്കാർ തന്നെയാണ് സമ്പന്ന വർഗ്ഗത്തെ സഹായിക്കുന്നതിനു വേണ്ടി […]

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധ പ്രകടനം

അവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റും തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊട്ടാരക്കര സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാർ ഉദ്ഘാടനം ചെയ്‌തു. കൊല്ലം സിവിൽ സ്റ്റേഷന് മുന്നില്‍ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, […]