ജില്ലാ തല ചെസ്സ്-കാരംസ് ചാമ്പ്യൻഷിപ്പ്

കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘസംസ്കാരയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ചെസ്സ് കാരംസ് ചാമ്പ്യൻഷിപ്പിൽ കടവന്ത്രയും ആലുവയും ജേതാക്കളായി.ചെസ്സ് മത്സരത്തിൽ കടവന്ത്ര ഏര്യയിൽ നിന്നും വി.സാജൻ ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്നും കെ.ആർ.ധനുലാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാരംസിൽ ആലുവയിൽ നിന്നുള്ള എൻ. എസ്.ഷിജിത്ത്&പി.വി.രതീഷ് ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്ന് ഹൈസിൽ ഡിക്രൂസ്&ആർ.ശ്രീകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന മത്സരങ്ങൾ സ്റ്റേറ്റ് […]
സംസ്ഥാന ജീവനക്കാരുടെ ചെസ്- ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ തല ചെസ് – ക്യാരംസ് ടൂർണമെന്റ് ഇന്ന് കോഴിക്കോട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. എൻ ജി ഒ ആർട്സ് സംഘടിപ്പിച്ച ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കലാ കായിക അഭിരുചികൾക്ക് വേദിയൊരുക്കുന്ന എൻ ജി ഒ ആർട്സ്ന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി സന്തോഷ് […]
ചെസ്സ്-കാരംസ് ജില്ലാതല മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന്‍ ജില്ലാ കലാകായിക സാംസ്കാരിക സമിതിയായ ജ്വാലയുടെ നേതൃത്വത്തില്‍ ജില്ലാ തല ചെസ്സ് കാരംസ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. മലപ്പുറം എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി എച്ച്.പി.അബ്ദുള്‍മെഹറൂഫ് കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജ്വാല കണ്‍വീനര്‍ നന്ദിയും പറഞ്ഞു.ചെസ്സ് മല്‍രത്തില്‍ സി.പ്രസാദ് (താലൂക്ക് ഓഫീസ്, നിലമ്പൂര്‍) ഒന്നാം സ്ഥാനവും, പി.കെ.ഗോപകുമാര്‍ (റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്,മലപ്പുറം) രണ്ടാം സ്ഥാനവും […]
ജീവനക്കാരുടെ ജില്ലാതല ചെസ്സ് -കാരംസ് മൽസരങ്ങൾ

എൻ.ജി.ഒ. യൂണിയൻ കലാ – കായിക വേദിയായ ഗ്രാൻമയുടെ നേതൃത്വത്തിൽ ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതല ചെസ്സ് – കാരംസ് മൽസരങ്ങൾ നടത്തി.എൻ.ജി.ഒ. യൂണിയൻ ജില്ലാ സെന്ററിൽ നടന്ന മത്സരങ്ങൾ സന്തോഷ് ട്രോഫി കേരള ടീം അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ഗ്രാൻമ കലാ – കലാകായിക […]
യാത്രയയപ്പ്

വിരമിച്ച നേതാക്കൾക്ക് എൻ.ജി.ഒ. യൂണിയൻ യാത്രയയപ്പ് നൽകി സർവ്വീസിൽ നിന്നും വിരമിച്ച, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറിയുമായിരുന്ന എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ബി. ജയ എന്നിവർക്ക് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുിചിതമായ യാത്രയയപ്പ് നൽകി. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റ് […]
സി എച്ച് അശോകൻ അനുസ്മരണം

ജീവനക്കാരുടെ അവകാശ സമരങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ സ.സി എച്ച് അശോകൻ വിട്ടു പിരിഞ്ഞിട്ട് 9 വർഷം പൂർത്തിയാകുന്ന ജൂലൈ 5 ന് കേരള എൻ ജി.ഒ യൂണിയൻ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ അധ്യക്ഷനായി. […]
ജനപക്ഷ സിവിൽ സർവ്വീസിനായി സർക്കാർ ജീവനക്കാർ അവധി ദിനത്തിലും സ്വയം സന്നദ്ധരായി

കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം വിജയപ്പിക്കുന്നതിന് ഏവരും മുന്നോട്ടു വന്നിരിക്കുന്നു.പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തിന് പുറമേയും അവധി ദിനങ്ങളിലും അധിക ജോലി ചെയ്ത് ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജീവനക്കാർ തയ്യാറായത് അഭിനന്ദനാർഹമാണ്. ഫയൽ കുടിശ്ശിക കണക്കെടുപ്പിന് ശേഷമുള്ള ആദ്യ അവധി ദിനമായ ജൂലൈ മൂന്ന് ഞായറാഴ്ച ജോലിക്ക് ഹാജരായി കുടിശിക […]
യാത്രയപ്പ്

കേരള എൻ.ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഇ. പ്രേംകുമാർ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന കെ.രാജചന്ദ്രൻ , ജില്ലാ സെക്രട്ടറിയായിരുന്ന പി സത്യൻ എന്നിവർ സർവ്വീസിൽ നിന്നും വിരമിച്ചിരിക്കുകയാണ്. സിവിൽ സർവ്വീസിനെ നവീകരിക്കാനും , ജനപക്ഷവും കാര്യക്ഷമമാക്കാനും ഇവർ നടത്തിയ നേതൃത്വപരമായ പങ്ക് മാതൃകാപരമാണ്. 2002 ലേയും 2013ലേയും അനിശ്ചിതകാല പണിമുടക്ക് സമരങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ ഈ മൂന്ന് നേതാക്കൻമാർക്കും കേരളാ എൻ ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ .എൻ.ജി.ഒ […]
ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ ….

ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ …. സിവിൽ സർവീസിന്റെ സാമൂഹ്യപ്രതിബദ്ധതയും ആത്മാർപ്പണവും ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട് സംസ്ഥാനത്തെമ്പാടും പതിനായിരക്കണക്കിന് ജീവനക്കാരാണ് അവധി ദിനം ഉപേക്ഷിച്ച് ഓഫീസിൽ ഹാജരായത്. 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോവുകയാണ് .ജൂൺ 15ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച വേളയിൽ മാസത്തിൽ ഒരു അവധി ദിനം ജീവനക്കാർ ഫയൽ കുടിശിക തീർപ്പാക്കാൻ […]
ഫയൽ തീർപ്പാക്കൽ – സർക്കാർ തീരുമാനത്തോട് സഹകരിച്ച് ജീവനക്കാർ

ജൂൺ 15 മുതൽ സപ്തംബർ 30 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിച്ചു. ജില്ലാ കലക്ടറേറ്റ് ഉൾപ്പെടെ ജില്ലയിലെ 809 ഓഫീസുകളിലായി 3708 ജീവനക്കാർ ഹാജരായി. 5666 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ 120 ജീവനക്കാർ ഹാജരായി. ജില്ലാ കലക്ടർ, എ.ഡി.എം എച്ച്.എസ്.എന്നിവർ എല്ലാ സെക്ഷനുകളും സന്ദർശിച്ച് ഫയൽ അദാലത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി .പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജിൽ താമസിക്കുന്ന ശ്രീമതി ഗിരിജയ്ക്ക് പട്ടയം […]