ഫയൽ തീർപ്പാക്കൽ – സർക്കാർ തീരുമാനത്തോട് സഹകരിച്ച് ജീവനക്കാർ

ജൂൺ 15 മുതൽ സപ്തംബർ 30 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയൽ തീർപ്പാക്കൽ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിച്ചു. ജില്ലാ കലക്ടറേറ്റ് ഉൾപ്പെടെ ജില്ലയിലെ 809 ഓഫീസുകളിലായി 3708 ജീവനക്കാർ ഹാജരായി. 5666 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടറേറ്റിൽ 120 ജീവനക്കാർ ഹാജരായി. ജില്ലാ കലക്ടർ, എ.ഡി.എം എച്ച്.എസ്.എന്നിവർ എല്ലാ സെക്ഷനുകളും സന്ദർശിച്ച് ഫയൽ അദാലത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി .പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജിൽ താമസിക്കുന്ന ശ്രീമതി ഗിരിജയ്ക്ക് പട്ടയം […]
മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി
മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശിക ആയ ഫയലുകൾ സമയ ബന്ധിതമായി തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കുവാൻ ജീവനക്കാർ മുന്നോട്ട് വരികയും കുടിശ്ശിക ഫയലുകളുടെ കണക്കെടുപ്പിന് ശേഷം ഉള്ള ആദ്യ അവധി ദിനമായ ജൂലൈ 3-ന് ജീവനക്കാർ സ്വമേധയാ ഹാജരായി കുടിശിക ഫയലുകൾ തീർക്കുകയും ചെയ്തു. കോട്ടയം […]
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം, ജീവനക്കാർ അവധി ദിനത്തിലും ജോലി ചെയ്‌തു

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം, ജീവനക്കാർ അവധി ദിനത്തിലും ജോലി ചെയ്‌തു, ജില്ലയിൽ തീർപ്പായത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞായറാഴ്‌ച അവധി ദിനത്തിലും ജോലി ചെയ്‌ത് ഒറ്റ ദിവസം കൊണ്ട് സർക്കാർ ജീവനക്കാർ ജില്ലയിൽ തീർപ്പാക്കിയത് മൂവായിരത്തഞ്ഞൂറിലധികം ഫയലുകൾ. റവന്യൂ വകുപ്പിൽ ജില്ലയിൽ 70 ശതമാനത്തിലധികം ജീവനക്കാർ ജോലിക്കെത്തി. സംസ്ഥാന തലത്തിൽ ജൂൺ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ […]
ഞായറാഴ്ചയും തുറന്ന് പ്രവർത്തിച്ച് സർക്കാർ ഓഫീസുകൾ 6738 ഫയലുകൾ തീർപ്പാക്കി.

സെപ്തംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച്ച തുറന്ന് പ്രവർത്തിച്ചു. ജില്ലയിൽ 982 ഓഫീസുകളാണ് അവധി ദിനത്തിലും തുറന്ന് പ്രവർത്തിച്ചത്. 7135 ജീവനക്കാർ ജോലിക്ക് ഹാജരായി.6738 ഫയലുകൾ തീർപ്പാക്കി. സിവിൽ സ്റ്റേഷനിലെ ബഹു ഭൂരിപക്ഷം ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു.
“മെഡിസെപ്പ് ” – ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല സ്വപ്നം

ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല സ്വപ്നം “മെഡിസെപ്പ് ” യാഥാർത്ഥ്യമായിരിക്കുന്നു. വീണ്ടും ജീവനക്കാരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് … ആഹ്ലാദം പ്രകടിപ്പിച്ച് ….സിവിൽ സർവീസ്
മെഡിസെപ്പ് – ജീവനക്കാരുടെ ആഹ്ലാദം

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കിയ തീരുമാനത്തിൽ ജീവനക്കാർ . മധുര പലഹാരവും പായസവും വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നൂറ് കണക്കിന് ജീവനക്കാർ വൈകുന്നേരം 4 മണിയ്ക്ക് മുഖ്യമന്ത്രി മെഡിസെപ്പ് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഒത്തുചേർന്ന് പായസം വിതരണം നടത്തി. PWD കോംപ്ലക്സ് ,DD ഓഫീസ് , കാവേരി കോംപ്ലക്സ് , GST കോംപ്ലക്സ് , […]
മെഡിസെപ് യാഥാര്‍ത്ഥ്യമാക്കിയ എല്‍.ഡി.എഫ്.സര്‍ക്കാരിന് അഭിവാദ്യം

മെഡിസെപ് യാഥാര്‍ത്ഥ്യമാക്കിയ എല്‍.ഡി.എഫ്.സര്‍ക്കാരിന് അഭിവാദ്യം-അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍ മലപ്പുറത്ത് നടത്തിയ പ്രകടനം
മെഡിസെപ് പദ്ധതി പ്രാബല്യത്തിൽ – ജീവനക്കാർ ആഹ്ലാദത്തിൽ

30 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും വളരെ കുറഞ്ഞ പ്രീമിയം തുകയിൽ, 3 ലക്ഷം ചികിത്സാ സഹായം, മാരക രോഗത്തിനും അവയവ മാറ്റത്തിനുമായി 35 കോടിയുടെ കോർപ്പസ് ഫണ്ട്, കേരളത്തിന് പുറത്തും എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ തുടങ്ങിയ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP യഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിൻ്റെ നടപടിയിൽ ജീവനക്കാർ ആഹ്ലാദത്തിൽ. പാലക്കാട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും, വാദ്യമേളങ്ങൾ ഒരുക്കിയും ജീവനക്കാർ […]
മെഡിസെപ്-അദ്ധ്യാപകരും ജീവനക്കാരും ആഹ്ലാദ പ്രകടനം നടത്തി

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കുകയാണ്. 30 ലക്ഷം പേരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഈ ബ്യഹത്തായ പദ്ധതി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. പ്രതിവർഷം 3 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത്. മറ്റ് ഇൻഷുറൻസ് കമ്പനികൾ പ്രതിവർഷം പതിനയ്യായിരത്തിന് മുകളിൽ പ്രീമിയം ഇടാക്കുമ്പോൾ യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെ […]
അഗ്നിപഥ് പദ്ധതി പിൻവലിക്കുക- FSETO പ്രകടനം നടത്തി

സൈനിക മേഖലയിലെ നിയമനങ്ങൾ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക- FSET0 പ്രകടനം നടത്തി* കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എന്‍.ഡി.എ. സർക്കാർ രാജ്യത്തിൻ്റെ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യവല്‍ക്കരണവും കരാർ നിയമനങ്ങളും വ്യാപകമാക്കിയിരിക്കുകയാണ്. തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി സൈനിക രംഗത്ത് കരാർവൽക്കരണം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കേരള എന്‍.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി. […]