Kerala NGO Union

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം തസ്തികയ്ക്കും ചട്ടങ്ങൾക്കും അനുമതി നൽകി LDF സർക്കാരിന് അഭിവാദ്യപ്രകടനം

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ്‌ സർവ്വീസിന്റെയും സബോർഡിനേറ്റ്‌ സർവ്വീസിന്റെയും കരട്‌ വിശേഷാൽ ചട്ടങ്ങൾ, തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. സമൂഹത്തിലെ സമസ്ത വിഭാഗങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പുവരുന്നതിനും, കേന്ദ്ര സംസ്ഥാന ഫണ്ടുകൾ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനും, പദ്ധതി നിർവ്വഹണത്തിലുള്ള കാലതാമസം ഒഴിവാക്കി ഏകോപനത്തിലൂടെ വികസനലക്ഷൃങ്ങൾ കൈവരിച്ക്കുന്നതിനും ജനപക്ഷ ബദൽ നയങ്ങളുടെ ഫലപ്രദമായ നിർവ്വഹണത്തിന് സിവിൽ സർവീസിനെ ശക്തിപ്പെടുത്തതിനും ഉതകുന്നതാണ് തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് എന്ന് FSETO അഭിപ്രായപ്പെട്ടു.

കേരള മുഖ്യമന്ത്രിക്കെതിരായ അതിക്രമം- FSETO പ്രതിഷേധിച്ചു

കേരള മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ തൃശ്ശൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ വിരുദ്ധമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിലെ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്. വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഇത്തരം അക്രമങ്ങള്‍. മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എഫ്.എസ്.ഇ.ടി.ഒ ജില്ലയിലെ ഓഫീസ് കോപ്ലക്സുകള്‍ക്കും […]

മെഡിസെപ് പദ്ധതി യാഥാർത്ഥ്യമായി, എഫ്.എസ്.ഇ.റ്റി.ഒ.  പ്രകടനം

മെഡിസെപ് പദ്ധതി യാഥാർത്ഥ്യമായി, എഫ്.എസ്.ഇ.റ്റി.ഒ.  പ്രകടനം നടത്തി സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ജൂലൈ 1 മുതൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും സ്ഥാപനങ്ങൾക്ക് മുന്നിലും ജില്ലാ, താലൂക്ക്, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം പേർക്കാണ് […]

മെഡിസെപ്പ് – ആഹ്ലാദ പ്രകടനം നടത്തി

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ ആശ്രിതർക്കും, ആരോഗ്യ ഇൻഷുറൻസ്  – MEDISEP പദ്ധതി യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ആക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. പാലക്കാട് സിവിൽസ് സ്റ്റേഷനിൽ നടത്തിയ പ്രകടനം KGOA സംസ്ഥാന പ്രസിഡൻ്റ് സ.എം എ നാസർ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ, KSTA ജില്ലാ സെക്രട്ടറി സ. MR […]

മെഡിസെപ്പ്-എഫ്.എസ്.ഇ.ടി.ഒ.ആഹ്ലാദപ്രകടനം നടത്തി.

ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും  2022 ജൂലായ് 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ഓഫീസുകളിലും സ്കൂളുകളിലും  പ്രകടനം നടത്തി. മലപ്പുറം കലക്ടറേറ്റില്‍ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി..

ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി.. രാജ്യത്തെ മികച്ച സിവിൽ സർവീസാണ് കേരളത്തിലേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ഇ പ്രേംകുമാറിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഗവേണൻസിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. സിവിൽ സർവീസിന്റെ പ്രവർത്തന മികവുകൊണ്ടാണ് ഈ നേട്ടം സാധ്യമായത്. അത് ഇനിയും കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനാവണം. സിവിൽ സർവീസിനെ കൂടുതൽ മികവുറ്റതാക്കാനും ജനോപകാരപ്രദമാക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം […]

“അഗ്നിപഥ്” സൈന്യത്തിലെ കരാർ വൽക്കരണത്തിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം ….

അഗ്നിപഥ് എന്ന പേരിൽ സൈന്യത്തിൽ കരാർ വൽക്കരണം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു

“അഗ്നിപഥ്” സൈന്യത്തിലെ കരാർ വൽക്കരണത്തിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം ….

സൈന്യത്തെ കരാർവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ  അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടന്ന പ്രതിഷേധയോഗം കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡണ്ട് പി.വി.പ്രദീപൻ അദ്ധ്യക്ഷനായിരുന്നു.. ഡോ : ഇ.വി.സുധീർ, കെ.പ്രകാശൻ, എ.രതീശൻ, എ.എം.സുഷമ, എൻ.സുരേന്ദ്രൻ, കെ.ശശീന്ദ്രൻ എ.വി.മനോജ് കുമാർ, എന്നിവർ സംസാരിച്ചു..  പയ്യന്നൂരിൽ   സീബബാലൻ ഉദ്ഘാടനം ചെയതു.. പി.വി.സുരേന്ദ്രൻ, എം.അനീഷ് കുമാർ, ടി.പി.സോമനാഥൻ എന്നിവർ […]