‘ഇന്ത്യ – ഭാവിയുടെ വർത്തമാനങ്ങൾ

കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവം ‘ഇന്ത്യ – ഭാവിയുടെ വർത്തമാനങ്ങൾ’ ഭാവി ഇന്ത്യയ്ക്കായുള്ള ഗൗരവകരമായ ചർച്ചാവേദിയായി. ടൗൺഹാൾ, ഗവ:കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, പിഡബ്ല്യുഡി കോംപ്ലക്സ് എന്നീ മൂന്നു വേദികളിലായി നടന്ന പരിപാടി സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്തു. പുരാതന മൂല്യങ്ങളിലേയ്ക്കല്ല ജനാധിപത്യത്തിനും മതനിരപേക്ഷയ്ക്കും ശാസ്ത്രാവബോധത്തിനും പ്രാധാന്യമുള്ള പുതിയ ഇന്ത്യയ്ക്കായി പ്രവർത്തിക്കാനും വർഗ്ഗീയതയ്ക്കെതിരായി അണിനിരക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അശോകൻ ചരുവിൽ പ്രഭാഷണം നടത്തി. അനുബന്ധ പരിപാടി സബ്കമ്മറ്റി […]
കേരള എൻ.ജി.ഒ യൂണിയൻ 60-മത് സംസ്ഥാന സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്തു

നവകേരളം ജനപക്ഷ സിവിൽ സർവ്വീസ് എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലെ സി.എച്ച് അശോകൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു. എൻ.ജി.ഒ യൂണിയന്റെയും കേരള മുനിസിപ്പൽ കോമൺ […]
കേരള എൻ.ജി.ഒ യൂണിയൻ 59-മത് സംസ്ഥാന സമ്മേളനം വ്യവസായ-നിയമ വകുപ്പ് മന്ത്രി സ:പി.രാജീവ് ഉദ്‌ഘാടനം ചെയ്തു

കേരള എൻ.ജി.ഒ യൂണിയൻ 59-മത് സംസ്ഥാന സമ്മേളനം വ്യവസായ-നിയമ വകുപ്പ് മന്ത്രി സ:പി.രാജീവ് ഉദ്‌ഘാടനം ചെയ്തു
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു…. കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകളുടെ വിതരണവും നടീലും സംഘടിപ്പിച്ചു. സംസ്ഥാനത്തെ 142 ഏര്യാ കേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നടന്ന തൈ നടീൽ പരിപാടിയിൽ നൂറ് കണക്കിന് ജീവനക്കാരാണ് പങ്കെടുത്തത്. പല പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു. ദൈനംദിന സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുക്കുന്ന സംഘടനയാണ് എൻജിഒ യൂണിയൻ. വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും സംഘടനാ നേതാക്കളും […]
മുൻകാല നേതൃസംഗമം ‘കനലോർമ്മകൾ’

കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം ‘കനലോർമ്മകൾ’ കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാലങ്ങളിൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന നൂറ്കണക്കിന് മുൻകാല പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മുൻകാല നേതാക്കൾ പങ്കു വെച്ച ത്യാഗപൂർണമായ സംഘടനാ പ്രവർത്തനങ്ങളും സമരാനുനുഭവങ്ങളും പുതിയ തലമുറക്ക് ഏറെ ആവേശം പകരുന്നതായി. മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ അധ്യക്ഷയായി. സംസ്ഥാന ഭാരവാഹികളായിരുന്ന ഇ. പ്രേംകുമാർ ,സി. കുഞ്ഞമ്മദ്, […]
ഗുൽമോഹർ – എൻ ജി ഒ യൂണിയൻ കുടുംബസംഗമം

ഗുൽമോഹർ – എൻ ജി ഒ യൂണിയൻ കുടുംബസംഗമം 2024 ജൂൺ 22, 23,24 തിയ്യതികളിൽ കോഴിക്കോട്ട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വടകര സാൻ്റ് ബാങ്ക്സിൽ ജീവനക്കാരുടെ കുടുംബ സംഗമം നടന്നു. ‘ഗുൽമോഹർ’ എന്ന് പേരിട്ട കുടുംബസംഗമം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വടകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.പി ബിന്ദു അദ്ധ്യക്ഷയായി. കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു. […]
ജീവനക്കാരുടെ ഫുട്ബോൾ മത്സരം -ഗംബേറ്റ- മെഡിക്കൽ കോളേജ് ഏരിയ ജേതാക്കൾ

*ജീവനക്കാരുടെ ഫുട്ബോൾ മത്സരം -ഗംബേറ്റ- മെഡിക്കൽ കോളേജ് ഏരിയ ജേതാക്കൾ* കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊടുവള്ളിയിൽ നടന്ന ജീവനക്കാരുടെ സെവൻസ് ഫുട്ബോൾ മത്സരത്തിൽ മെഡിക്കൽ കോളേജ് ഏരിയ ജേതാക്കളായി. വെസ്റ്റ്ഹിൽ ഏരിയയാണ് റണ്ണേഴ്സ് അപ്. ഗംബേറ്റ എന്ന് പേരിട്ട മത്സരം കേരള ഫുട്ബോൾ ട്രയിനിംഗ് സെന്റർ ചീഫ് കോച്ച് നിയാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എം എൽ എ സമ്മാനദാനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ഏരിയയിലെ സിറാജുദ്ദീൻ […]
*സി എച്ച് അശോകൻ സ്മാരകഹാൾ ഉദ്ഘാടനം ചെയ്തു

*സി എച്ച് അശോകൻ സ്മാരകഹാൾ ഉദ്ഘാടനം ചെയ്തു കേരള എൻ ജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച യൂണിയൻ കോഴിക്കോട് ജില്ലാ സെന്ററിലെ ഓഡിറ്റോറിയം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഹാൾ പുരോഗമന സംഘടനകൾക്കാകെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നല്കി, യൂണിയനെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത സ. സി.എച്ച് […]
കേരള NGO യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന കൊയ്ത്തുത്സവം

കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനം 2024 ജൂൺ 22,23,24 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുകയാണ്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് വിളയിപ്പിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ കേരളാ ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു, വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത്, […]
ഓപ്പൺ ഫോറങ്ങൾ സംഘടിപ്പിക്കുന്നു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക, സിവിൽ സർവീ സ് ശാക്തീകരിക്കുക എന്നീ മുദ്രാ വാക്യങ്ങളുയർത്തി ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോ യീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാ പക സർവീസ് സംഘടനാ സമര സമിതി എന്നിവയുടെ ആഭിമുഖ്യ ത്തിൽ സർക്കാർ സ്ഥാപനങ്ങൾ ക്കു മുന്നിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം സംസ്ഥാനത്ത് ആഫീസ് സമുച്ചയങ്ങളിൽ തുടരുന്നു. ഈ മാസം 9 വരെയാണ് ഓപ്പൺ ഫോറങ്ങൾ സംഘടിപ്പിക്കുന്നത്