ഇന്ധന വിലവർധനവ് -എഫ്.എസ്. ഇ. ടി. ഒ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു

                                        രാജ്യത്ത് തുടരെ തുടരെ ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് മഹാമാരിയും, വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് മേൽ നിത്യേനെയെന്നോണം ദുരിതങ്ങൾ കെട്ടിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. പെട്രോളിനും, ഡീസലിനും, പാചക വാതകത്തിനും വില കൂട്ടിയത്തിന് പിന്നാലെ മണ്ണെണ്ണയ്ക്കും വില കൂട്ടിയിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള മണ്ണെണ്ണയുടെ വില 37 രൂപയാണ് കൂട്ടിയിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 268 രൂപയാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്. […]

കർഷക വേട്ടക്കെതിരെ എഫ്. എസ്. ഇ. ടി. ഒ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിൻറെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കഴിഞ്ഞ പത്തുമാസമായി കർഷകർ നടത്തിവരുന്ന പ്രക്ഷോഭം നാൾക്കുനാൾ ശക്തിപ്പെട്ടുവരികയാണ്. ഭീഷണിപ്പെടുത്തി കർഷകരെ സമരരംഗത്തു നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വന്നതോടെ ഭരണകൂടഭീകരത അഴിച്ചു വിടുകയാണ് കേന്ദ്രസർക്കാർ. മഹാമാരിയുടെ കാലത്തും വീറോടെ പൊരുതിയ കർഷകരെ തളർത്താനാകില്ലെന്ന് ഉറപ്പായതോടെയാണ് തല്ലിയോതുക്കാമെന്ന നിലയിലേക്ക് ബിജെപി എത്തിയത്.പത്ത് മാസത്തെ പോരാട്ടത്തിനിടയിൽ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. കർഷക സമരത്തിന് ജനപിന്തുണയേറുന്നതിൽ അസ്വസ്ഥരായ ബിജെപി സർക്കാർ ആസൂത്രിതമായാണ് കഴിഞ്ഞദിവസം കർഷകരെ കൊലപ്പെടുത്തിയത്. കിരാതമായ കർഷക വേട്ടക്കെതിരെ എഫ്.എസ്‌.ഇ. ടി. […]