Kerala NGO Union

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്തു.  FSETO ജില്ലാ പ്രസിഡൻറ സജീഷ് നാരായണൻ അദ്ധ്യക്ഷനായി. FSETO ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് […]

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക;എഫ്.എസ്.ഇ.ടി.ഒ. പ്രകടനം.

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി,പാർട്ട്ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി.പ്രകടനത്തിന് ശേഷം നടന്ന യോഗം കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ ഉദ്‌ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ,ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കെ.ജി.ഒ.എ. ജില്ലാ ജോ.സെക്രട്ടറി വി.ഐ.കബീർ,കെ.ജി.എൻ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ്,കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി […]

ചാൻസലറുടെ നടപടിയിൽ പ്രതിഷേധം

സർവകലാശാലാ നിയമം കാറ്റിൽ പറത്തി  സാങ്കേതിക സർവ്വകലാശാലയിൽ വൈസ് ചാൻസലർ നിയമനം നടത്തിയ ചാൻസലറുടെ  ജനാധിപത്യ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും FSETO പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളേജിൽ നടത്തിയ പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ യോഗം FSETO സംസ്ഥാന കമ്മറ്റിയംഗം പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടിൽ ,FSETO ജില്ലാ സെക്രട്ടറി പി.സി ഷജീഷ് […]

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ്ധാരണവും

പണിമുടക്ക്‌ അവകാശം സംരക്ഷിക്കുക പ്രതിഷേധ കൂട്ടായ്മയും ബാഡ്ജ്ധാരണവും   നവ ലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച്‌ നടപ്പിലാക്കിയ ജനദ്രോഹ -തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സമസ്‌തജനവിഭാഗങ്ങളും സമരരംഗത്താണ്‌. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നയങ്ങള്‍ തീവ്രമാക്കിയതിന്റെ ഭാഗമായി ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിലാണ്‌ 2022 മാര്‍ച്ച്‌ 28, 29 തീയതികളില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ദ്വിദിന പണിമുടക്കിന്‌ ആഹ്വാനം നല്‍കിയത്‌. ശക്തമായ പ്രചാരണങ്ങളും ക്യാമ്പയിനുകളുമാണ്‌ പണിമുടക്കിന്റെ ഭാഗമായി ഓരോ മേഖലയിലും നടന്നത്‌. 25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍അണിനിരക്കുകയുണ്ടായി. രാജ്യം കണ്ട […]

ലഹരി വിമുക്ത കേരളം – ക്യാമ്പയിൻ – ജാഗ്രതാ സദസ്സ്

ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി “ലഹരിക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കാം നാടിനൊപ്പം” എന്ന മുദ്രാവാക്യമുയർത്തി FSETO ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച സദസ്സ് സംഗീത സംവിധായകൻ ബിജി ബാൽ ഉദ്ഘാടനം ചെയ്തു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, KSTA സംസ്ഥാന വൈ.പ്രസിഡന്റ് കെ.വി.ബെന്നി എന്നിവർ അഭിവാദ്യം ചെയ്തു.FSETO ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോഷി പോൾ സ്വാഗതവും ട്രഷറർ ഡയന്യൂസ് […]

പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി പിന്‍വലിക്കുക – ആക്ഷന്‍ കൗണ്‍സില്‍

പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി പിന്‍വലിക്കുക – ആക്ഷന്‍ കൗണ്‍സില്‍ പ്രകടനം നടത്തി  രാജ്യത്ത് 28 കോടിയിലധികം തൊഴിലാളികള്‍ അണിനിരന്ന പണിമുടക്കമാണ് 2022 മാര്‍ച്ച് 28, 29 തീയ്യതികളിലായി നടന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗമായ തൊഴിലാളികളുടെ ജീവിത അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും അപ്പാടെ ഇല്ലാതാക്കുന്നതും, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും കൂലി അടിമകളാക്കുന്നതുമായ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായാണ് ദ്വിദിന പണിമുടക്കം നടത്തിയത്. എന്നാല്‍ പണിമുടക്ക് ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പുതന്നെ കൊച്ചിന്‍ റിഫൈനറി, ബെമല്‍ – പാലക്കാട്, കൊച്ചി എസ്.ഇ.സെഡ്, മേഖലകളില്‍ പണിമുടക്ക് […]

പണിമുടക്കവകാശം സംരക്ഷിക്കുക – പ്രതിഷേധകൂട്ടായ്മ

നവലിബറൽ നയങ്ങളുടെ ചുവടു പിടിച്ച് നാപ്പിലാക്കുന്ന ജനദ്രോഹ തൊലിലാളിവിരുദ്ധ നടപടികൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ മാർച്ച് 28, 29 തിയ്യതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക, പെൻഷൻ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിചേർന്നു. പണിമുടക്കിനെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായി പണിമുടക്ക് ദിവസം ഡയസ് നോണായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡയസ്നോൺ […]

  എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി   കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക […]

മെഡിസെപ്പ് – ബെനിഫിഷറീസ്മീറ്റ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍

മെഡിസെപ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല്‍പത് ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി വിജയിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശദാംശം ആരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ വരുകയാണ്. സ്വകാര്യഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ മെഡിസെപ് നടപ്പിലാക്കിയതോടെ ചൂഷണം ഒരു പരിധിവരെ അവസാനിപ്പിക്കാനായി. ഗുണഭോക്താക്കള്‍ പലരും നേരിട്ട് വിളിച്ച് നന്ദി രേഖപ്പെടുത്തുന്ന അനുഭവങ്ങളും നിരന്തരം […]

ലഹരിവിരുദ്ധ ജാഗ്രതാ സദസ്സ്

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി FSETO നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ലഹരി വിരുദ്ധ ദീപം തെളിയിക്കൽ , മനുഷ്യശൃംഖല, പ്രദേശിക കുടംബസംഗമങ്ങൾ, ആയിരം കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സുകൾ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജാഗ്രതാ സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം ബഹു.എം എൽ എ. അഡ്വ: കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. എക്സെസ് ഡപ്യൂട്ടീ കമ്മീഷണർ അബു എബ്രഹാം, വിമുക്തി മാനേജർ ബെഞ്ചമിൻ, എൻ.ജി.ഒ യൂണിയൻ […]