എൻ ജി ഒ യൂണിയൻ കലാസാംസ്‌കാരിക വേദിയായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ കൊളുക്കൻ നോവൽ രചയിതാവ് എസ് പുഷ്പമ്മയ്ക്ക് അനുമോദനവും പുസ്തകചർച്ചയും സംഘടിപ്പിച്ചു.

കേരള എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ കൗൺസിൽ അംഗം എസ് പുഷ്പമ്മ രചിച്ച കൊളുക്കൻ എന്ന നോവൽ പ്രാബല ആദിവാസിഗോത്ര ഊരാളി വിഭാഗത്തിന്റെ അതിജീവനത്തിന്റയും ആവാസവ്യവസ്ഥയുടെയും ആവിഷ്കാരമാണ്. ചുരുങ്ങിയകാലം കൊണ്ട് തന്നെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ നോവൽ അതിന്റെ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. കട്ടപ്പന ഗവ. എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ ചേർന്ന അനുമോദനസമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സാഹിത്യകാരൻ കാഞ്ചിയർ രാജൻ […]

എൻജിഒ യൂണിയൻ 48 മത് ഇടുക്കി ജില്ലാ സമ്മേളനം

ചെറുതോണി: ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും റവന്യൂ ടവർ സ്ഥാപിക്കണമെന്ന എൻജിഒ യൂണിയൻ 48 മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഗതി വേഗം കൂട്ടാനും ജില്ലയുടെ സവിശേഷമായ പ്രശ്നങ്ങൾ മനസ്സിലാക്കി സർക്കാർ നടത്തുന്ന ഇടപെടലുകൾ സമയബന്ധിതമായി ജനങ്ങളിലെത്തേണ്ടതുണ്ട്. അഞ്ചു താലൂക്കുകളിലും വിവിധ മേഖലകളിലുമായി നിലനിൽക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ ആക്കുന്നത് ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായിമാറും. സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ്കുമാർ സംഘടനാ റിപ്പോർട്ട് […]

എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഈ പത്മനാഭന്റെ 31 ആം ചരമവാർഷികം ആചരിച്ചു

ഭരണ യന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്ന സംസ്ഥാന ജീവനക്കാരെ മികച്ച സാമൂഹിക ശക്തിയായി വളർത്തിയെടുക്കുന്നതിൽ ഇ പത്മനാഭൻ വഹിച്ച പങ്ക് നിസ്തുലമാണ്.          ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും യൂണിയൻ ഓഫീസുകളിലും പതാക ഉയർത്തി. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും, തൊടുപുഴ എൻ ജി ഒ യൂണിയൻ മന്ദിരത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാറും പതാക ഉയർത്തി അനുസ്മരണം നടത്തി.       തൊടുപുഴ ഈസ്റ്റ് ഏരിയ […]

അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുന്നതിനായി ജീവനക്കാർ കൈകോർക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു

കേരള ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു.എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനപക്ഷ ബദൽ നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഭരണതുടർച്ചയ്ക്ക് ആധാരം.ഈ സാഹചര്യത്തിൽ സിവിൽ സർവീസിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കണം.             പൈനാവ് പൂർണിമ ക്ലബ് ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം  കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ […]

കേരള എൻ ജി ഒ യൂണിയന്റെ കലാ സാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ജില്ലാ കലാജാഥ

കേരള എൻ ജി ഒ യൂണിയന്റെ കലാ സാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ  ജില്ലാ കലാജാഥ കേരള ഫോക് ലോർ അക്കാദമി അവാർഡ്  ജേതാവ് അജീഷ് തായില്യം ഉത്ഘാടനം ചെയ്തു.  മങ്ങാട്ട് കവല ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷനായി ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കലാവേദി   ജില്ലാ കൺവീനർ ജോബി ജേക്കബ് നന്ദി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ സംസ്ഥാന  കമ്മറ്റിയംഗം […]

ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും

സംസ്ഥാന സ൪ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തേകി ആയിരങ്ങള്‍ അണിനിരന്നു. കേരള എ൯.ജി.ഒ യൂണിയന്‍  നേതൃത്വത്തില്‍വിവിധ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ ആയിരക്കണക്കിന് ജീവനക്കാ൪ അണിനിരന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍നയങ്ങള്‍ക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവില്‍സര്‍വ്വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണപൊതുസര്‍വ്വീസ് […]

ഇടുക്കി ഭാരവാഹികള്‍

പ്രസിഡന്റ് : കെ കെ പ്രസുഭ കുമാര്‍    വൈസ്  പ്രസിഡന്റ് : സെക്രട്ടറി : എസ്  സുനില്‍ കുമാര്‍    ജോയിന്റ് സെക്രട്ടറി :  ട്രഷറർ : കെ സി  സജീവന്‍    സെക്രട്ടറിയേറ്റംഗങ്ങൾ: ജില്ലാ കമ്മിറ്റി അംഗങ്ങൾ :                      കൺവീനർ :                 ജോയിന്റ് കൺവീനർമാർ :