Skip to main content

Kerala NGO Union

വന്യൂ വകുപ്പിലെ പൊതുസ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക:എൻ ജി ഒ യൂണിയൻ

          ഇടുക്കി:റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി.          സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പൊതുഭരണവകുപ്പ് 2017 ഫെബ്രുവരി 25 – ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി .  എന്നാൽ , പ്രസ്തുത ഉത്തരവ് ഇറങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പിൽ പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തിയിട്ടില്ല. സ്ഥാപിത […]

സർവീസ് സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു

        പൈനാവ് :സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, സംശയ ദൂരീകരണം നടത്തുന്നതിനുമായി എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ സർവീസ് സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു.          പൈനാവിലുള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ സെന്‍റര്‍ പ്രവർത്തിക്കും.  സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്ക് ജീവനകാർക്ക് നേരിട്ടോ ഫോൺ മുഖേനയോ സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്.           […]

ദേശീയ പണിമുടക്ക് – ജീവനക്കാരും അധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി

         തൊടുപുഴ:മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് നോട്ടീസ് നൽകി.           ഇടുക്കി  കളക്ടറേറ്റിൽ എ  ഡി എം ന് പണിമുടക്ക് നോട്ടീസ് നൽകി. കളക്ടറേറ്റിൽ ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ […]

തദ്ദേശ സ്വയംഭരണ പൊതുസർവീസ് : സർവീസ് സംഘടനകൾ ആഹ്ളാദ പ്രകടനം നടത്തി

     തൊടുപുഴ: തദ്ദേശ സ്വയംഭരണ പൊതു സർവീസ് യാഥാർഥ്യമായതിൽ ആഹ്ളാദം പ്രകടിപ്പിച്ചു എൻജിഒ യൂണിയൻ, കെജിഒഎ,കെ എം സി എസ് യു സംഘടനകൾ  സംയുക്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. പൊതു സർവീസ് പ്രഖ്യാപന ദിവസമായ ഇന്നലെ ജീവനക്കാർ ബാഡ്ജ് ധരിച്ച് ഓഫിസുകളിൽ എത്തി.         അധികാര വികേന്ദ്രീകരണ പ്രക്രിയയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താൻ ഉതകുന്ന  ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ രൂപീകരണം യാഥാർഥ്യമാവുകയാണ്. കേരളത്തിലെ പൊതു വികസനത്തിന് ഗതിവേഗം […]

മോട്ടോർ വാഹന വകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സംരക്ഷിക്കുക:എൻജിഒ യൂണിയൻ

        തൊടുപുഴ: മോട്ടോർ വാഹനവകുപ്പിലെ ജോയിന്റ് ആർടിഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രമോഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  ജില്ലയിലെ ആർടി ഓഫീസുകളിൽ മുന്നിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി.          വകുപ്പിൽ നിലനിന്നിരുന്ന സ്പെഷ്യൽ റൂൾ പ്രകാരം വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് 2:1 അനുപാതത്തിൽ ജോയിന്റ് ആർടിഒ തസ്തികയിലേക്ക് പ്രമോഷൻ ലഭ്യമായിരുന്നു. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും മിനിസ്റ്റീരിയൽ വിഭാഗത്തിലെയും ചുമതലകളും സ്ഥാനക്കയറ്റങ്ങളും സംബന്ധിച്ച് കൃത്യമായി നിശ്ചയിച്ചിരുന്നു. […]

24 ലാബ്അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിച്ചതിൽ എൻ ജി ഒ യൂണിയൻ ആഹ്ളാദ പ്രകടനം നടത്തി

               ചെറുതോണി:മെഡിക്കൽ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ  24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ് ) തസ്തികകൾ  സൃഷ്ടിക്കുവാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിലും 2 ഡയാലിസിസ് ലാബ് അസിസ്റ്റൻറ്  തസ്തിക പുതുതായി  സൃഷ്ടിക്കപ്പെടും.  സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ പ്രകടനം നടത്തി . യൂണിയൻ ജില്ലാ സെക്രട്ടറി  […]

റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക :എൻജിഒ യൂണിയൻ

        തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിൽ കച്ചവടവൽക്കരണവും സ്ഥാപിത താൽപ്പര്യങ്ങളും കൊടികുത്തി വാഴുന്ന സാഹചര്യമാണ് എക്കാലത്തും യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ  ഇരുന്ന ഘട്ടങ്ങളിൽ  സൃഷ്ടിച്ചിട്ടുള്ളത്.ഇതിൽ നിന്നും വ്യത്യസ്തമായി പൊതുമാനദണ്ഡങ്ങൾക്കനുസരിച്ച് വേണം സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കേണ്ടത് എന്ന നിലപാടിന്റെ […]

എൻ ജി ഒ യൂണിയൻ കലാസാംസ്‌കാരിക വേദിയായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ കൊളുക്കൻ നോവൽ രചയിതാവ് എസ് പുഷ്പമ്മയ്ക്ക് അനുമോദനവും പുസ്തകചർച്ചയും സംഘടിപ്പിച്ചു.

കേരള എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ കൗൺസിൽ അംഗം എസ് പുഷ്പമ്മ രചിച്ച കൊളുക്കൻ എന്ന നോവൽ പ്രാബല ആദിവാസിഗോത്ര ഊരാളി വിഭാഗത്തിന്റെ അതിജീവനത്തിന്റയും ആവാസവ്യവസ്ഥയുടെയും ആവിഷ്കാരമാണ്. ചുരുങ്ങിയകാലം കൊണ്ട് തന്നെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ നോവൽ അതിന്റെ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. കട്ടപ്പന ഗവ. എംപ്ലോയീസ് സഹകരണ സംഘം ഹാളിൽ ചേർന്ന അനുമോദനസമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സാഹിത്യകാരൻ കാഞ്ചിയർ രാജൻ […]

ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും റവന്യൂ ടവർ സ്ഥാപിക്കണമെന്ന എൻജിഒ യൂണിയൻ 48 മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

ചെറുതോണി: ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും റവന്യൂ ടവർ സ്ഥാപിക്കണമെന്ന എൻജിഒ യൂണിയൻ 48 മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഗതി വേഗം കൂട്ടാനും ജില്ലയുടെ സവിശേഷമായ പ്രശ്നങ്ങൾ മനസ്സിലാക്കി സർക്കാർ നടത്തുന്ന ഇടപെടലുകൾ സമയബന്ധിതമായി ജനങ്ങളിലെത്തേണ്ടതുണ്ട്. അഞ്ചു താലൂക്കുകളിലും വിവിധ മേഖലകളിലുമായി നിലനിൽക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ ആക്കുന്നത് ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായിമാറും. സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ്കുമാർ സംഘടനാ റിപ്പോർട്ട് […]

എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഈ പത്മനാഭന്റെ 31 ആം ചരമവാർഷികം ആചരിച്ചു

ഭരണ യന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്ന സംസ്ഥാന ജീവനക്കാരെ മികച്ച സാമൂഹിക ശക്തിയായി വളർത്തിയെടുക്കുന്നതിൽ ഇ പത്മനാഭൻ വഹിച്ച പങ്ക് നിസ്തുലമാണ്.          ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും യൂണിയൻ ഓഫീസുകളിലും പതാക ഉയർത്തി. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും, തൊടുപുഴ എൻ ജി ഒ യൂണിയൻ മന്ദിരത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാറും പതാക ഉയർത്തി അനുസ്മരണം നടത്തി.       തൊടുപുഴ ഈസ്റ്റ് ഏരിയ […]