Kerala NGO Union

കണ്ണൂര്‍ നഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ ജില്ലാ മാർച്ച്

             സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ച് അക്ഷരാർത്ഥത്തിൽ കണ്ണൂര്‍ നഗരത്തെ ചെങ്കടലാക്കി. പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളുമായി രണ്ട് വരിയായി നീങ്ങിയ പ്രകടനം കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തമായിരുന്നു മറ്റൊരു സവിശേഷത. ടൗണ്‍ സ്ക്വയറിലെ ധർണ്ണ NGO യൂണിയൻ […]

ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല

ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ പാചകവാതക വില വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1120 വർധിപ്പിച്ച് 2378 രൂപയാക്കി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനിടെ 281 രൂപ കൂട്ടി 1009 രൂപയാക്കി. പാചക വാതക സബ്സിഡി നിർത്തലാക്കി. പെട്രോൾ, ഡീസൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപയാണ് കൂട്ടിയത്. പെട്രോൾ വില […]

ജില്ലാ കൗണ്‍സില്‍ യോഗം

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക. കേരള സർക്കാറിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക. PFRDA നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ടപെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തീക ബന്ധങ്ങൾ പൊളിച്ചെഴുതുക. വർഗ്ഗീയതയെ ചെറുക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 26 ന് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാനം […]

ടി കെ ബാലൻ അനുസ്മരണം

കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ടി കെ ബാലന്റെ പതിനേഴാം ചരമ വാർഷിക ദിനം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ട്രഷറർ […]

പണിമുടക്ക് റാലി

      മാർച്ച് 28, 29 ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേർസ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ  പണിമുടക്ക് റാലി സംഘടിപ്പിച്ചു.കണ്ണൂരിൽ കലക്ട്രേറ്റിൽ നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു.. തുടർന്ന് നടന്ന പൊതുയോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു.കെ.വി.രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.എൻ.സുരേന്ദ്രൻ, പി.ആർ.സ്മിത, കെ.പ്രകാശൻ, കെ.രഞ്ജിത്ത് മാസ്റ്റർ എന്നിവർ […]

കൂട്ട ധര്‍ണ്ണ

കൂട്ട ധര്‍ണ്ണ റവന്യു വകുപ്പിലെ പൊതുസ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രതീശൻ […]

ബജറ്റ് – ആഹ്ലാദ പ്രകടനം

ബജറ്റ് – ആഹ്ലാദ പ്രകടനം കേരള സർക്കാറിന്റെ ജനപക്ഷ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ കണ്ണൂരില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ സുരേന്ദ്രൻ , രഞ്ജിത്ത് മാസ്റ്റർ, എ എം സുഷമ, കെ പ്രകാശൻ , ധനേഷ് എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ നടന്ന പരിപാടിയിൽ ടി എം സുരേഷ് […]

കണ്ണൂര്‍ ഭാരവാഹികള്‍

പ്രസിഡന്റ് പി പി സന്തോഷ് കുമാർ സെക്രട്ടറി എൻ സുരേന്ദ്രൻ വൈസ് പ്രസിഡന്റ് കെ ഷീബ എം അനീഷ് കുമാർ ജോയിൻ്റ് സെക്രട്ടറി ടി വി പ്രജീഷ് കെ പി വിനോദൻ ട്രഷറർ പി പി അജിത്ത് കുമാർ സെക്രട്ടറിയേറ്റംഗങ്ങൾ 1. കെ രതീശൻ 2. ടി സന്തോഷ് കുമാർ 3. ടി ഷറഫുദ്ദീൻ 4. കെ സി ശ്രീനിവാസൻ 5. ടി വി രജിത 6. ഗോപാൽ കയ്യൂർ 7. വി പി രജനീഷ് 8. […]

സംയോജിത പച്ചക്കറി കൃഷി – ജില്ലാതല നടീൽ ഉദ്ഘാടനം

സംയോജിത പച്ചക്കറി കൃഷി – ജില്ലാതല നടീൽ ഉദ്ഘാടനം സംസ്ഥാന സർക്കാർ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ജനകീയമായി സംഘടിപ്പിച്ചു വരുന്ന ‘സുഭിക്ഷ കേരളം’ പദ്ധതിയോടൊപ്പം ചേർന്ന് കേരള എൻ.ജി.ഒ. യൂണിയനും സംസ്ഥാന വ്യാപകമായി സംയോജിത പച്ചക്കറി കൃഷി നടത്തിവരികയാണ്. സംയോജിത പച്ചക്കറി കൃഷിയുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പുറച്ചേരി വയലിൽ  ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ നിർവ്വഹിച്ചു. പരിപാടിയിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.ശശിധരൻ , ജില്ലാ സെക്രട്ടറി എ […]

ഇൻകം ടാക്സ് പരിശീലന ക്ലാസ്സ്

കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാവിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി 2021- 22 സാമ്പത്തിക വർഷത്തെ ഇൻകം ടാക്സ് ഫയൽ ചെയ്യുന്നതും സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കുന്നതും സംബന്ധിച്ച്  പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഇൻകം ടാക്സ് അസിസ്റന്റ് ഇൻസ്പെക്ടർ പ്രകാശൻ ക്ലാസ് കൈകാര്യം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ , എ രതീശൻ, കെ വി മനോജ് കുമാർ , എ എം സുഷമ എന്നിവർ സംസാരിച്ചു.