Kerala NGO Union

പുസ്തക ചർച്ച നടത്തി – 2024 ജനുവരി 11

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ ലക്കം കേരള സർവ്വീസ് മാസികയുമായി ബന്ധപ്പെട്ട പുസ്തക ചർച്ച നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ അവതരണം നടത്തി. പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ സി ശ്രീനിവാസൻ, കെ അജയകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ വിഷയങ്ങൾ ക്രോഡീകരിച്ച് കൊണ്ട് സംസാരിച്ചു. ജില്ലാ […]

എൻ ജി ഒ യൂണിയൻ വജ്രജൂബിലി – ആംബുലൻസ് കൈമാറി – 2023 ഡിസംബർ 15

പരിയാരം: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 15 ആംബുലൻസുകളിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആംബുലൻസ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്  മെഡിക്കൽ കോളേജ് ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ കൈമാറി. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി […]

സാമ്പത്തിക അടിയന്തിരാവസ്ഥാ നീക്കത്തിനെതിരെ എഫ് എസ് ഇ ടി ഒ പ്രതിഷേധം – 2023 ഡിസംബർ 14

സാമ്പത്തിക അടിയന്തിരാവസ്ഥാ നീക്കത്തിനെതിരെ എഫ് എസ് ഇ ടി ഒ പ്രതിഷേധം  സാമ്പത്തിക പ്രയാസത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ  […]

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന് മുന്നിൽ പ്രകടനം – 2023 നവംബർ 30

കാർഷികവിവരശേഖരണ പദ്ധതികളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനവും,  ധർണയും കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം  എ രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ , എ എം സുഷമ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

എൻ ജി ഒ യൂണിയൻ ജില്ലാ സ്പോട്സ് മീറ്റ് – തലശ്ശേരി ഏരിയ ചാമ്പ്യൻമാർ – 2023 നവംബർ 26

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ സ്പോട്സ് മീറ്റിൽ 178 പോയിന്റുമായി തലശ്ശേരി ഏരിയ ചാമ്പ്യന്മാരായി. തലശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ദേശീയ ഗെയിംസ് മെഡൽ ജേതാവ്   റീഷ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. വിജയി കൾക്ക് എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടി പി ഉഷ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ സുരേന്ദ്രൻ, പി പി സന്തോഷ് കുമാർ , എ എം […]

സംസ്ഥാന ജീവക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തി – 2023 നവംബർ 24

കണ്ണൂർ: കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യവേദിയായ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, PFRDA നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപക്ഷേിക്കുക, കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന കൂട്ട ധർണയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി, […]

നവകേരള സദസ് – കണ്ണൂർ – അഴീക്കോട് മണ്ഡലം ഇരുചക്ര വാഹന റാലി – 2023 നവംബർ 18

നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പുതിയതെരുവിൽ നടന്ന സമാപന പരിപാടി നവകേരള സദസ് കണ്ണൂർ മണ്ഡലം കൺവീനർ എ ഡി എം കെ കെ ദിവാകരൻ  ഉദ്ഘാടനം ചെയ്തു.

കൃഷി വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം – പ്രതിഷേധ പ്രകടനം – 2023 നവംബർ 18

കൃഷി വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക, വകുപ്പിനെ ശാക്തീകരിക്കുക  എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു  കേരള എൻ ജി ഒ യൂണിയൻ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, പ്രസിഡന്റ് പി പി സന്തോഷ്‌ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ എന്നിവർ സംസാരിച്ചു.

ചെറുപഴശ്ശിയിൽ എൻ ജി ഒ യൂണിയൻ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ  കൈമാറി- 2023 നവംബർ 14

മയ്യിൽ: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെറുപഴശ്ശിയിൽ നിർമ്മിച്ച വീടിൻെറ താക്കോൽ യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കെ പി മുകുന്ദനും കുടുംബത്തിനും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കൈമാറി. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ചടങ്ങിൽ […]

എൻ ജി ഒ യൂണിയൻ നിർമ്മിച്ച ഉദയഗിരിയിലെ സ്നേഹവീടിന്റെ താക്കോൽ  കൈമാറി – 2023 നവംബർ 13

ഉദയഗിരി: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഉദയഗിരി ഗ്രാമപഞ്ചായത്തിലെ താബോറിൽ നിർമ്മിച്ച വീടിൻെറ താക്കോൽ എംവി ജയരാജൻ  പി പി അനീഷിനും കുടുംബത്തിനും കൈമാറി. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് […]