Kerala NGO Union

റെയിൽ യാത്രാ ദുരിതം എഫ് എസ് ഇ ടി ഒ സായാഹ്‌നധർണ്ണ – 2023 നവംബർ 10

കണ്ണൂർ: റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, യാത്രാദുരിതം പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരൈക്യപ്രസ്ഥാനം എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, കെ ജി എൻ […]

ദില്ലി മാർച്ചിന് ഐക്യ ദാർഢ്യം – 2023 നവംബർ 3

           പി. എഫ്. ആർ. ഡി. എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവിസിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേന്ദ്ര -സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ദില്ലി മാർച്ചിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിൽ ജില്ലാ -താലൂക്ക് ഓഫീസ് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി… കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ നടന്ന പ്രകടനത്തിൽ എൻ. […]

കേരള എൻ ജി ഒ യൂണിയൻ സാന്ത്വന പരിചരണ ഉപകരണങ്ങൾ കൈമാറി – 2023 ഒക്ടോബർ 30

 60 വർഷങ്ങൾ പൂർത്തീകരിച്ച കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായിപയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിന് സെമി ഫോവലർ  കോട്ട്, ബെഡ്‌, വീൽചെയർ, എൽബോ ക്രച്ചസ് , ഫോൾഡിങ്ങ് വാക്കർ, എയർ ബെഡ്, കമ്മോഡ് വീൽ ചെയർ തുടങ്ങിയ രണ്ട് ലക്ഷം  രൂപയുടെ സാന്ത്വന പരിചരണ ഉപകരണങ്ങൾ   ടി ഐ മധുസൂദനൻ എം എൽ എ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ: ടി അബ്ദുൽ ജലീലിനാണ് കൈമാറിയത്. കേരള […]

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭം – ദില്ലി മാർച്ചിൽ അണിനിരക്കുന്ന സമരവളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.  – 2023 ഒക്ടോബർ 27

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ദേശീയ വിദ്യാഭ്യാസ നയം -2020 ഉപേക്ഷിക്കുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 3 ന് നടക്കുന്ന ദില്ലി മാർച്ചിൽ അണിനിരക്കുന്ന സമരവളണ്ടിയർമാർക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ […]

വജ്രജൂബിലി സെമിനാർ – 2023 ഒക്ടോബർ 26

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ജനാധിപത്യത്തിന് തീ കൊളുത്തുന്ന വർഗീയത എന്ന വിഷയത്തെ അടിസ്ഥാനമാക്കി  സെമിനാർ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി കെ.പി.വിനോദൻ നന്ദി പറഞ്ഞു.

ശുചീകരണം – 2023 ഒക്ടോബർ 21

കേരളാ എൻ ജി ഓ യൂണിയന്റെ വജ്ര ജൂബിലി സമ്മേളന തീരുമാനപ്രകാരം  നടത്തുന്ന വിവിധങ്ങളായ സാന്ത്വന – സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ‘നവ  കേരളം മാലിന്യ മുക്ത കേരളം’ എന്ന സന്ദേശം ഉയർത്തി യൂണിയൻ പ്രവർത്തകർ കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. നിരവധി ജീവനക്കാർ പങ്കെടുത്ത പരിപാടി കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ കെ കെ ദിവാകരൻ ഉൽഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ എം സുഷമ, എ രതീശൻ, കെ […]

പലസ്തീൻ ജനതയ്ക്ക് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാർഢ്യം – 2023 ഒക്ടോബർ 19

പലസ്തീൻ ജനതയ്ക്ക്മേൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന അങ്ങേയറ്റം മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങൾക്കെതിരെ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും  അദ്ധ്യാപകരും സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കണ്ണൂർ കാൾടെക്സ് പരിസരത്ത്  വെച്ചും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. എൻ ജി […]

വജ്രജൂബിലി ഭവന നിർമ്മാണം: എൻ ജി ഒ യൂണിയൻ നിർമ്മിക്കുന്ന ജില്ലയിലെ നാലാമത്തെ ട്രാൻസ്ജെന്ററിന് – 2023 ഒക്ടോബർ 18

കേരള എൻ.ജി. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിക്കുന്ന 60 വീടുകളിലൊന്ന് ട്രാൻസ്ജെന്റർ വിഭാഗത്തിലൊരാൾക്ക് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചതോടെ സാമൂഹ്യ അവഗണന നേരിടുന്ന ഈ പാർശ്വവത്കൃത സമൂഹത്തിനൊപ്പം എൻ ജി ഒ യൂണിയനുമുണ്ടെന്നതിന്റെ പ്രഖ്യാപനമായിമാറി. പരിയാരം ഗ്രാമ പഞ്ചായത്തിലെ മുടിക്കാനത്ത്  നിർമ്മിക്കുന്ന സ്നേഹ വീടിൻെറ നിർമ്മാണ ഉദ്ഘാടനം  എം വി ഗോവിന്ദൻ മാസ്റ്റർ  എം എൽ എ നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്  എം.വി ശശിധരൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, സ്റ്റാന്റിങ്ങ്‌ […]

ജില്ലാതല കലാ മത്സരങ്ങൾ – 2023 ഒക്ടോബർ 14

കേരള എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലാ മത്സരങ്ങൾ കൃഷ്ണമേനോൻ സ്മാരക ഗവണ്മെന്റ് വനിതാകോളേജിൽ വച്ച് നടന്നു. സിനിമാ താരം അഡ്വ. സി ഷുക്കൂർ കലോത്സവം ഉൽഘടനം ചെയ്തു. സുരേഷ് ബാബു ശ്രീസ്ഥ, എ എം സുഷമ, എൻ സുരേന്ദ്രൻ, പി പി സന്തോഷ് കുമാർ, ടി വി പ്രജീഷ്, എന്നിവർ സംസാരിച്ചു. ജില്ലയിലെ പയ്യന്നൂർ, മെഡിക്കൽ കോളേജ്, തളിപ്പറമ്പ, ശ്രീകണ്ഠപുരം, കണ്ണൂർ നോർത്ത്, കണ്ണൂർ, കണ്ണൂർ സൗത്ത്, തലശ്ശേരി, കൂത്തുപറമ്പ, മട്ടന്നൂർ എന്നീ […]

കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് – വടക്കൻ മേഖല വാഹന ജാഥ ജില്ലയിൽ പ്രവേശിച്ചു – 2023 ഒക്ടോബർ 10

 പയ്യന്നൂർ:    പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവ്വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖലാ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക, സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം-2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പ് വരുത്തുക, തപാൽ-ബഹിരാകാശ മേഖലകളിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക,  വിലകയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ-ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന […]