Kerala NGO Union

കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം ഭാരവാഹികൾ*

*കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം* *ഭാരവാഹികൾ* കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി.ശശിധരനെയും ജനറൽ സെക്രട്ടറിയായിഎം എ അജിത് കുമാറിനെയും ട്രഷററായി വി കെ ഷീജ യെയും കോഴിക്കോട് നടന്ന കേരള എൻ.ജി.ഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി .എം.ഹാജറ,എസ്. ഗോപകുമാർ,കെ.പി. സുനിൽ കുമാർ സെക്രട്ടറിമാരായി പി.പി.സന്തോഷ്‌,പി.സുരേഷ്, സീമ. എസ്. നായർ എന്നിവരെയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.വി.സുരേഷ് കുമാർ,കെ. വി.പ്രഫുൽ,എം.കെ.വസന്ത, കെ.കെ.സുനിൽകുമാർ,ഉദയൻ വി.കെ, സി. ഗാഥ,എസ്. സുനിൽ […]

61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം കേരള എൻ.ജി.ഒ യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ തുടങ്ങി. ജൂൺ 22,23,24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത് രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു.

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം പതാക ഉയർന്നു

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം പതാക ഉയർന്നു കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ മേയർ ഡോ.ബീന ഫിലിപ്പ് പതാക ഉയർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, പ്രസിഡൻറ് എം.വി ശശിധരൻ എന്നിവർ നേതൃത്വം നൽകി. രാവിലെ സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പതാക ജാഥയും വടകര ഒഞ്ചിയത്ത് സി എച്ച് […]

സംസ്ഥാന സമ്മേളനം: പതാക, കൊടിമര ജാഥകൾ

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക, കൊടിമര ജാഥകൾ നടത്തുകയുണ്ടായി. പതാകജാഥ കോഴിക്കോട് ബീച്ചിലെ സ്വാതന്ത്ര്യസമര രക്തസാക്ഷിത്വത്തിന് സമീപം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു .യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ .വിജയകുമാർ എന്നിവർ ജാഥ അംഗങ്ങളുമായ പതാകജാഥ മീൻചന്ത, പുതിയ മെഡിക്കൽ കോളേജ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ബീച്ചിൽ […]

കേരള എൻ ജി ഒ യൂണിയൻ
61ാം സംസ്ഥാന സമ്മേളനം – വിളമ്പരജാഥ #

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം നടന്ന വിളംബര ജാഥകൾ ജീവനക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഏരിയാകമ്മറ്റികളുടെ നേതൃത്വത്തിൽ വാദ്യോപകരണങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെയാണ്  ജീവനക്കാർ ജാഥയിൽ അണിനിരന്നത്.നഗരത്തിൽ വൈകിട്ട് അഞ്ച് മണിയ്ക്ക് ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച ജാഥ മുതലക്കുളത്ത് സമാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ജാഥയെ അഭിവാദ്യം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ ഇ പ്രേംകുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സ്വാഗത സംഘം ജനറൽ കൺവീനർ പി പി […]

കലവറ നിറയ്ക്കലിന് ജീവനക്കാരുടെ നിറഞ്ഞ പിന്തുണ

കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കലിന് ജീവനക്കാരുടെ നിറഞ്ഞ പിന്തുണ. പച്ചക്കറികളും പലവ്യഞ്ജനങ്ങളും തേങ്ങയും തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളാണ് ജീവനക്കാരിൽ നിന്ന് സംഭാവനയായി സ്വീകരിച്ചത്. യൂണിയന്റെ പത്ത് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജീവനക്കാരിൽ നിന്ന് നേരിട്ട് ശേഖരിച്ച ഭക്ഷോത്പന്നങ്ങൾ ജില്ലാ ഭാരവാഹികളും സെക്രട്ടേറിയേറ്റ് അംഗങ്ങളും യൂണിറ്റ് കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങി‌. വൈകുന്നേരം സംസ്ഥാന സമ്മേളന സ്വാഗതസംഘം വൈസ് ചെയർമാൻ ഇ പ്രേംകുമാർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.

നഗരസഭകളിൽ അക്കൗണ്ട്സ് ഓഫീസർ, ഹെഡ് ക്ലാർക്ക്/ അക്കൗണ്ടൻ്റ് എന്നീ തസ്തികകൾ സൃഷ്ടിച്ചു സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് സർകാർ ഉത്തരവ് പുറപ്പെടുവിച്ചു.

നഗരസഭകളിൽ അക്കൗണ്ട്സ് ഓഫീസർ, ഹെഡ് ക്ലാർക്ക്/ അക്കൗണ്ടൻ്റ് എന്നീ തസ്തികകൾ സൃഷ്ടിച്ചു സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് സർകാർ ഉത്തരവ് പുറപ്പെടുവിച്ചു.  എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും എല്ലാ നഗരസഭ / കോർപ്പറേഷൻ / ജെ.ഡി ഓഫീസുകൾക്കുമുന്നിലും അഭിവാദ്യ പ്രകടനം നടത്തി തിരുവനന്തപുരത്ത് നടന്ന ആഹ്ലാദ പ്രകടനം എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി സ. എം. എ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

‘ഇന്ത്യ – ഭാവിയുടെ വർത്തമാനങ്ങൾ

കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവം ‘ഇന്ത്യ – ഭാവിയുടെ വർത്തമാനങ്ങൾ’ ഭാവി ഇന്ത്യയ്ക്കായുള്ള ഗൗരവകരമായ ചർച്ചാവേദിയായി. ടൗൺഹാൾ, ഗവ:കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, പിഡബ്ല്യുഡി കോംപ്ലക്സ് എന്നീ മൂന്നു വേദികളിലായി നടന്ന പരിപാടി സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്തു. പുരാതന മൂല്യങ്ങളിലേയ്ക്കല്ല ജനാധിപത്യത്തിനും മതനിരപേക്ഷയ്ക്കും ശാസ്ത്രാവബോധത്തിനും പ്രാധാന്യമുള്ള പുതിയ ഇന്ത്യയ്ക്കായി പ്രവർത്തിക്കാനും വർഗ്ഗീയതയ്ക്കെതിരായി അണിനിരക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അശോകൻ ചരുവിൽ പ്രഭാഷണം നടത്തി. അനുബന്ധ പരിപാടി സബ്കമ്മറ്റി […]

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു…. കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകളുടെ വിതരണവും നടീലും സംഘടിപ്പിച്ചു. സംസ്ഥാനത്തെ 142 ഏര്യാ കേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നടന്ന തൈ നടീൽ പരിപാടിയിൽ നൂറ് കണക്കിന് ജീവനക്കാരാണ് പങ്കെടുത്തത്. പല പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു. ദൈനംദിന സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുക്കുന്ന സംഘടനയാണ് എൻജിഒ യൂണിയൻ. വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും സംഘടനാ നേതാക്കളും […]

മുൻകാല നേതൃസംഗമം ‘കനലോർമ്മകൾ’

കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം ‘കനലോർമ്മകൾ’ കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ‌കാലങ്ങളിൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന നൂറ്കണക്കിന് മുൻകാല പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മുൻകാല നേതാക്കൾ പങ്കു വെച്ച ത്യാഗപൂർണമായ സംഘടനാ പ്രവർത്തനങ്ങളും സമരാനുനുഭവങ്ങളും പുതിയ തലമുറക്ക് ഏറെ ആവേശം പകരുന്നതായി. മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ അധ്യക്ഷയായി. സംസ്ഥാന ഭാരവാഹികളായിരുന്ന ഇ. പ്രേംകുമാർ ,സി. കുഞ്ഞമ്മദ്, […]