Skip to main content

Kerala NGO Union

കൂട്ടസ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ; പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ചീഫ് എൻജിനീയറെ ഉപരോധിച്ചു

കൂട്ടസ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ; പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ചീഫ് എൻജിനീയറെ ഉപരോധിച്ചു സംസ്ഥാനവ്യാപകമായി പിഡബ്ല്യൂഡി ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചീഫ് എൻജിനീയറെ ഉപരോധിക്കുകയും ചെയ്തു. ഒറ്റ ദിവസം പുറത്തിറക്കിയ നാല് ഉത്തരവുകളിലായി ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ്, തേർഡ് ഗ്രേഡ് ഓവർസിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നീ തസ്തികകളിലുള്ള 500-ലധികം ജീവനക്കാരെയാണ് […]

സഖാവ് ഇ പത്മനാഭൻ അനുസ്മരണ ദിനാചരണം: കേരള ബദലും സിവിൽ സർവീസും

സഖാവ് ഇ പത്മനാഭൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ രാവിലെ എല്ലാ ഏരിയകളിലും യൂണിയൻ ഓഫീസുകളിലും പതാക ഉയർത്തി വൈകുന്നേരം കേരള ബദലും സിവിൽ സർവീസും എന്ന വിഷയത്തിൽ ജില്ലകളിൽ പ്രഭാഷണം സംഘടിപ്പിച്ചു

സഖാവ് ഇ പത്മനാഭൻ അനുസ്മരണ ദിനാചരണം

സഖാവ് ഇ പത്മനാഭൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ഏരിയ കേന്ദ്രങ്ങളിലും യൂണിയൻ ഓഫീസുകൾക്ക് മുമ്പിലും രാവിലെ പതാക ഉയർത്തി എല്ലാവർഷവും എന്നപോലെ 2026 ലും ഇ പി സ്‌മരണ പുതുക്കുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ജീവനക്കാർ ക്കും തൊഴിലാളികൾക്കും എതിരായി കടുത്ത കടന്നാക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും അവരെ കൂലി അടിമകളാക്കി മാറ്റുന്നതുമായ ലേബർ കോഡുകൾ നടപ്പിലാ ക്കുന്നതിന് ആവശ്യമായ റൂളുകളും ചട്ടങ്ങളും വിജ്ഞാപനം ചെയ്തു‌ കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിപോലെ ജനങ്ങൾക്ക് ആശ്വാസകരമായ പദ്ധതികൾ […]

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധം

വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിൽ നിലനിൽക്കുന്ന ഒഴിവുകൾ അടിയന്തരമായി നികത്തി അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും ആവശ്യപ്പെട്ടു. ജീവനക്കാരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ ഉടൻ അനുവദിക്കുക, വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ ഒമ്പത് ഒഴിവുകളിലേക്കും പി.എ. തസ്തികയിലെ നാല് ഒഴിവുകളിലേക്കും ജൂനിയർ സൂപ്രണ്ട് തസ്തികയിലെ 45 ഒഴിവുകളിലേക്കും സ്ഥാനക്കയറ്റം നൽകേണ്ട സാഹചര്യമാണുള്ളത്. ഇതിന്റെ തുടർച്ചയായി താഴെയുള്ള ഫീഡർ […]

സെക്രട്ടറിയേറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം

ധവള പത്രത്തിലെ ജനവിരുദ്ധ ശുപാർശകൾ തള്ളിക്കളയുക, സിവിൽ സർവീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് FSETO യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.

നിയമസഭാ മാർച്ച്

അന്യായമായ സ്ഥലം മാറ്റം ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദുചെയ്യുക, മാനദണ്ഡ പ്രകാരമുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ റ്റി ഒ നേതൃത്വത്തിൽ നിയമസഭയിലേക്ക് ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷ മാനദണ്ഡം പാലിക്കാതെ നിരവധി ജീവനക്കാരാണ് വിദൂര സ്ഥലങ്ങളിക്ക് സ്ഥലം മാറ്റപ്പെട്ടത് .ഭിന്ന ശേഷിക്കാർ, മാരക രോഗം ബാധിച്ചവർ , പെൻഷൻ പറ്റുവാൻ […]

വലതുപക്ഷവൽക്കരണവും തൊഴിൽ രംഗവും : സെമിനാർ

ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയാണ്. നമ്മുടെ രാജ്യത്തെ സാമ്പത്തിക മേഖലയും അതേ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. നമ്മുടെ രാജ്യത്ത് ഉപജീവനത്തിന്, മെച്ചപ്പെട്ട തൊഴിലിന്, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ സമരരംഗത്താണ് . ഈ പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക പ്രശ്നത്തിന്റെ മുഴുവൻ ഭാരവും തൊഴിലാളി വർഗ്ഗത്തിന്റെ മേൽ കെട്ടിവയ്ക്കുകയാണ്. വളർന്നുവരുന്ന തൊഴിലാളികളുടെ അസംതൃപ്തി മുതലെടുക്കാൻ ശ്രമിക്കുന്നത് വലതുപക്ഷ ശക്തികളാണ്. അവർ അതിനായി ജനങ്ങളെ വിഭജിക്കുകയും തൊഴിലാളികളുടെ ഐക്യം തകർക്കുകയും ഉപജീവന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും […]

അന്യായമായ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിച്ച നടപടി ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി

അന്യായമായ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിച്ച നടപടി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാരും അധ്യാപകരും FSETO യുടെ നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം സംസ്ഥാനമെമ്പാടും ഇന്ന് ആചരിച്ചു

സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം സംസ്ഥാനമെമ്പാടും ഇന്ന് ആചരിച്ചു – ഏരിയാകേന്ദ്രങ്ങളിൽ ഏരിയാ പ്രസിഡൻ്റ് പതാക ഉയർത്തി. കോട്ടയം ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാകദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സെൻററിനു മുന്നിൽ നടന്ന പതാക ദിനാചരണത്തിൽ ജനറൽ സെക്രട്ടറി എം വി ശശിധരൻ പതാക ഉയർത്തി അഭിവാദ്യം ചെയ്തു സംസാരിച്ചു