Skip to main content

Kerala NGO Union

കേന്ദ്ര ഗവൺമെൻ്റ് 4 തൊഴിൽ കോഡുകളുടെ വിജ്ഞാപനത്തിനെതിരെ FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

മെയ് 8 -ാം തീയ്യതി കേന്ദ്ര ഗവൺമെൻ്റ് 4 തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. സിവിൽ സർവ്വീസിനെയടക്കം ബാധിക്കുന്ന വിധത്തിലാണ് പുതിയ നിയമങ്ങൾ തൊഴിലാളികളെയാകെ അടിമ സമാനമായി മാറ്റുന്ന ഈ വിജ്ഞാപനത്തിനെതിരെ രാജ്യത്താകെ വലിയ സമരങ്ങൾ ഉയർന്നു വന്നു എങ്കിലും കേന്ദ്ര സർക്കാർ ആ പ്രതിഷേധങ്ങളെ തള്ളിക്കളയുകയാണ് . ഇതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ് വിഞ്ജാപനം കത്തിച്ചാണ് പ്രതിഷേധിച്ചത്. എറണാകുളം കളക്ട്രറ്റിനു മുൻപിൽ […]

മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിനെതിരെ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി.

പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിനെതിരെ എഫ്.എസ്.ഇ.റ്റി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ,യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ പ്രസിഡൻറ് ജി ഉല്ലാസ്കുമാർ,സംസ്ഥാന കമ്മറ്റി അംഗം മാത്യു എം അലക്സ്, കെ.ജി.ഒ.എ തിരുവനന്തപുരം സൗത്ത് […]

കേരള എൻജിഒ യൂണിയൻ 63മത് സംസ്ഥാന സമ്മേളനം സ്വാഗതസംഘം ആഫീസ് ഉദ്ഘാടനം ചെയ്തു.

കേരള എൻജിഒ യൂണിയൻ 63-)0 സംസ്ഥാന സമ്മേളനം 2026 മെയ് 28,29,30 തീയതികളിൽ കോട്ടയത്ത് വച്ച് ചേരുകയാണ് സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം ആഫീസ് ഉദ്ഘാടനം കോട്ടയം എൻജിഒ യൂണിയൻ ഹാളിൽ വെച്ച് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രിയും സ്വാഗത സംഘം ചെയർമാനുമായ വി എൻ വാസവൻ നിർവഹിച്ചു. കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആഫീസ് സ്വാഗതസംഘം ആഫീസായി പ്രവർത്തിക്കും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആർ . രഘുനാഥൻ, സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ.കെ […]

കേരള എൻജിഒ യൂണിയൻ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം

തലസ്ഥാന നഗരിയുടെ കഴിഞ്ഞ 55 വർഷത്തെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യത്തോടെ തല ഉയർത്തി നിന്ന കെട്ടിടമാണ് പി എം ജി ജംഗ്ഷനിലെ കേരള എൻജിഒ യൂണിയൻ ഓഫീസ്. 1962 രൂപീകൃതമായ കേരള എൻജിഒ യൂണിയൻ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നു. 1965 ലാണ് അത് തിരുവനന്തപുരത്തേക്ക് മാറ്റിയത്. പി എം ജി ജംഗ്ഷനിലെ കെട്ടിടത്തിന് 1968 ജനുവരി 17ന് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ് ശിലാസ്ഥാപനം നടത്തിയത്. 1971 ജൂലൈ 25ന് ഉദ്ഘാടനം ചെയ്തു. രൂപകല്പനയുടെയും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും […]

ജനവിരുദ്ധ – കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെ തള്ളിക്കളയുക

ജനവിരുദ്ധ – കേരള വിരുദ്ധ കേന്ദ്ര ബജറ്റിനെ തള്ളിക്കളയുക …… കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചു. കേരളത്തിൻറെ ന്യായമായ ഒരാവശ്യവും അംഗീകരിക്കുവാൻ കേന്ദ്ര ധനകാര്യ മന്ത്രി തയ്യാറായില്ല.സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ്, ജി എസ് ടി നഷ്ടപരിഹാരം,എയിംസ്, ശബരി റെയിൽ, വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനം, അതിവേഗ റെയിൽ, അതിവേഗ പാതകൾ അടക്കം കേരളത്തിൻറെ എല്ലാ ആവശ്യങ്ങളും നിരസിച്ചു കൊണ്ടാണ് […]

ഫെബ്രുവരി 12 ദേശീയ പണിമുടക്ക് – ജില്ലാ കൺവെൻഷൻ

ഫെബ്രുവരി 12 ദേശീയ പണിമുടക്ക് – ജില്ലാ കൺവെൻഷൻ ചേർന്നു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക; പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, എൻ.ഇ.പി പിൻവലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, കരാർ കാഷ്വൽ നിയമനം അവസാനിപ്പിക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്രനയം തിരുത്തുക, വൈദ്യുതി, വിത്ത് ബില്ലുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് […]

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും ഇന്ന് പണി മുടക്ക് നോട്ടീസ് നൽകി

026 ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും ഇന്ന് പണി മുടക്ക് നോട്ടീസ് നൽകി ജില്ലാ കളക്ടർക്കും തഹസിൽദാർമാർക്കും ആണ് പണിമുടക്ക് നോട്ടീസ് നൽകിയത് ഇതിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ അധ്യാപകരും പ്രകടനം നടത്തി

ജനകീയ ബഡ്ജറ്റിന് അഭിവാദ്യം

ജനകീയ ബഡ്ജറ്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം സംഘടിപ്പിച്ചു.