Kerala NGO Union

അഖിലേന്ത്യ പ്രതിഷേധ ദിനം

രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും സിവിൽ സർവീസിനെ തകർക്കുന്ന നടപടികളും തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ സ്‌റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 26 ന് രാജ്യത്താകെ നടത്തുന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് എഫ് .എസ് .ഇ .ടി . ഒ യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും കൂട്ട ധർണ്ണയും സംഘടിപ്പിച്ചു . തിരുവനന്തപുരത്ത് നടന്ന ധർണ്ണാ സമരം എഫ് എസ്സ് ഇ ടി ഒ […]

സംസ്ഥാന ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

രാജ്യത്തെയും സംസ്ഥാനത്തെയും ബാധിക്കുന്ന ജനകീയ പ്രശ്നങ്ങൾക്കും സിവിൽ സർവീസിനെതിരായി ഉയരുന്ന വെല്ലുവിളികൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും സംസ്ഥാന ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക, […]

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന് മുന്നിൽ നടക്കുന്ന ദ്വിദിന രാപകൽ ധർണ

കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന് മുന്നിൽ നടക്കുന്ന ദ്വിദിന രാപകൽ ധർണ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഇ പത്മനാഭൻ അനുസ്മരണ ദിനം

ഇ പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു സംസ്ഥാനത്താകെ കേരള എൻ ജി ഒ യൂണിയൻ്റെ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു

കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം ഭാരവാഹികൾ*

*കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം* *ഭാരവാഹികൾ* കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി.ശശിധരനെയും ജനറൽ സെക്രട്ടറിയായിഎം എ അജിത് കുമാറിനെയും ട്രഷററായി വി കെ ഷീജ യെയും കോഴിക്കോട് നടന്ന കേരള എൻ.ജി.ഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി .എം.ഹാജറ,എസ്. ഗോപകുമാർ,കെ.പി. സുനിൽ കുമാർ സെക്രട്ടറിമാരായി പി.പി.സന്തോഷ്‌,പി.സുരേഷ്, സീമ. എസ്. നായർ എന്നിവരെയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.വി.സുരേഷ് കുമാർ,കെ. വി.പ്രഫുൽ,എം.കെ.വസന്ത, കെ.കെ.സുനിൽകുമാർ,ഉദയൻ വി.കെ, സി. ഗാഥ,എസ്. സുനിൽ […]

61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം കേരള എൻ.ജി.ഒ യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ തുടങ്ങി. ജൂൺ 22,23,24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത് രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു.

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം പതാക ഉയർന്നു

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം പതാക ഉയർന്നു കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതു സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ മേയർ ഡോ.ബീന ഫിലിപ്പ് പതാക ഉയർത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, പ്രസിഡൻറ് എം.വി ശശിധരൻ എന്നിവർ നേതൃത്വം നൽകി. രാവിലെ സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പതാക ജാഥയും വടകര ഒഞ്ചിയത്ത് സി എച്ച് […]

സംസ്ഥാന സമ്മേളനം: പതാക, കൊടിമര ജാഥകൾ

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക, കൊടിമര ജാഥകൾ നടത്തുകയുണ്ടായി. പതാകജാഥ കോഴിക്കോട് ബീച്ചിലെ സ്വാതന്ത്ര്യസമര രക്തസാക്ഷിത്വത്തിന് സമീപം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു .യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ .വിജയകുമാർ എന്നിവർ ജാഥ അംഗങ്ങളുമായ പതാകജാഥ മീൻചന്ത, പുതിയ മെഡിക്കൽ കോളേജ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ബീച്ചിൽ […]

കേരള എൻ ജി ഒ യൂണിയൻ
61ാം സംസ്ഥാന സമ്മേളനം – വിളമ്പരജാഥ #

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം നടന്ന വിളംബര ജാഥകൾ ജീവനക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഏരിയാകമ്മറ്റികളുടെ നേതൃത്വത്തിൽ വാദ്യോപകരണങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെയാണ്  ജീവനക്കാർ ജാഥയിൽ അണിനിരന്നത്.നഗരത്തിൽ വൈകിട്ട് അഞ്ച് മണിയ്ക്ക് ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച ജാഥ മുതലക്കുളത്ത് സമാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ജാഥയെ അഭിവാദ്യം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ ഇ പ്രേംകുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സ്വാഗത സംഘം ജനറൽ കൺവീനർ പി പി […]

കലവറ നിറയ്ക്കലിന് ജീവനക്കാരുടെ നിറഞ്ഞ പിന്തുണ

കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കലിന് ജീവനക്കാരുടെ നിറഞ്ഞ പിന്തുണ. പച്ചക്കറികളും പലവ്യഞ്ജനങ്ങളും തേങ്ങയും തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളാണ് ജീവനക്കാരിൽ നിന്ന് സംഭാവനയായി സ്വീകരിച്ചത്. യൂണിയന്റെ പത്ത് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജീവനക്കാരിൽ നിന്ന് നേരിട്ട് ശേഖരിച്ച ഭക്ഷോത്പന്നങ്ങൾ ജില്ലാ ഭാരവാഹികളും സെക്രട്ടേറിയേറ്റ് അംഗങ്ങളും യൂണിറ്റ് കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങി‌. വൈകുന്നേരം സംസ്ഥാന സമ്മേളന സ്വാഗതസംഘം വൈസ് ചെയർമാൻ ഇ പ്രേംകുമാർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.