ജലവിഭവ വകുപ്പ് ജീവനക്കാരുടെ കൂട്ട ധർണ്ണ – എൻ.ജി.ഒ. യൂണിയൻ

ജലവിഭവ വകുപ്പ് ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക,  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ ഓഫീസിന് മുന്നിലും ഡിവിഷൻ ഓഫീസിനു മുന്നിലും കൂട്ടധർണ്ണ സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി കൊല്ലം ആശ്രാമം ഇറിഗേഷൻ ഡിവിഷൻ ഓഫീസിന് മുന്നിൽ  നടന്ന […]

ബോണസ് പ്രഖ്യാപനം – ആഹ്ലാദ പ്രകടനം – എഫ്.എസ്.ഇ.റ്റി.ഒ. 

ബോണസ് പ്രഖ്യാപനം – എഫ്.എസ്.ഇ.റ്റി.ഒ. ആഹ്ലാദ പ്രകടനം നടത്തി.  ജീവനക്കാർക്ക് ബോണസും അഡ്വാൻസും അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്   എഫ്.എസ്.ഇ.ടി.ഒ. യുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദ പ്രകടനം നടത്തീ. പ്രതികൂല സാഹചര്യത്തിലും ബോണസിന്റെ അർഹതാപരിധി വർദ്ധിപ്പിക്കാനും പലിശരഹിത അഡ്വാൻതുക പതിനയ്യായിരം രൂപയിൽ നിന്നും ഇരുപതിനായിരം ആയി വർദ്ധിപ്പിക്കാനും  തീരുമാനിച്ചുകൊണ്ടാണ് ഉത്തരവായത്. കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനത്തിനു ശേഷമുള്ള യോഗം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി സി.ഗാഥ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം […]

എൻ.ജി.ഒ. യൂണിയൻ പഠന ക്ലാസ്

എൻ.ജി.ഒ. യൂണിയൻ പഠന ക്ലാസ് സംഘടിപ്പിച്ചു കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയാ ഭാരവാഹികൾക്കും ജില്ലാ കൗൺസിൽ അംഗങ്ങൾക്കുമായി ജില്ലാതല പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കൊല്ലം സി.ഐ.റ്റി.യു. ഹാളിൽ സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്‌തു. സംഘടനാ ചരിത്രം എന്ന വിഷയത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ക്ലാസെടുത്തു. ‘മതം, ജാതി , വർഗ്ഗീയത’ എന്ന വിഷയത്തിൽ   പ്രമുഖ ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. വി. കാർത്തികേയൻ നായരും […]

റവന്യൂ വകുപ്പ് പ്രകടനം – എൻ.ജി.ഒ. യൂണിയൻ

റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങൾ;  എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. റവന്യൂ വകുപ്പിലെ താൽക്കാലിക തസ്‌തികകൾക്ക് തുടർച്ചാനുമതി നൽകുക, പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്‌ത്രീയമായ വർക്കിംഗ് അറേഞ്ച്‌മെന്റുകൾ നിർത്താലാക്കുക, വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ കളക്‌ടറേറ്റിന് മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് കളക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് […]

ബോണസ് പ്രകടനം – എഫ്.എസ്.ഇ.റ്റി.ഒ.

പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക;  എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് […]

വനിതാ ജീവനക്കാർക്കായി മോട്ടിവേഷൻ ക്ലാസ്

വനിതാ ജീവനക്കാർക്കായി എൻ.ജി.ഒ യൂണിയൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘തൊഴിലിടവും സ്‌ത്രീകളും’ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.   കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ‘തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, നിയമങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം അഡ്വ. സബിതാ ബീഗം ക്ലാസ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്  ബി അനിൽ കമാർ സംസാരിച്ചു. കൊല്ലം ജില്ലാ […]

തപാൽ പണിമുടക്കിന് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം

തപാൽ പണിമുടക്കിന് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എൻ.ആർ. സുബ്രഹ്മണ്യം ചെയർമാനായ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം തപാൽ വകുപ്പിനെ 5 കമ്പനികൾ ആക്കി മാറ്റി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തപാൽ മേഖലയിലെ സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ ആക്കി മാറ്റാനുമാണ് […]

വൈദ്യുതി ജീവനക്കാർക്ക് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം

വൈദ്യുതി ജീവനക്കാർക്ക് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം വൈദ്യുതി നിയമഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ ഇന്നലെ (08.08.2022) നടത്തിയ ജോലി ബഹിഷ്‌കരണ പ്രതിഷേധത്തിന് ഐക്യദാർഡ്യം അർപ്പിച്ച് ജില്ലയിലെ വൈദ്യുതി ഓഫീസുകൾക്ക് മുന്നിൽ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. കൊല്ലത്ത് കെ.എസ്.ഇ.ബി. സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. യൂണിയൻ […]

തപാൽ വകുപ്പ് സ്വകാര്യവത്കരണം – പണിമുടക്കിന് എഫ്.എസ്.ഇ.റ്റി.ഒ. ഐക്യദാർഡ്യം

തപാൽ പണിമുടക്കിന് എഫ്.എസ്.ഇ.റ്റി.ഒ. ഐക്യദാർഡ്യം മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എൻ.ആർ. സുബ്രഹ്മണ്യം ചെയർമാനായ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം തപാൽ വകുപ്പിനെ 5 കമ്പനികൾ ആക്കി മാറ്റി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തപാൽ മേഖലയിലെ സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ബുധനാഴ്‌ച നടക്കുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ […]

ജില്ലാ കലോത്സവം 2022

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം സിവിൽ സ്റ്റേഷൻ ഏരിയയ്‌ക്ക് ഓവറാൾ ചാമ്പ്യൻഷിപ്പ് കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം സർഗ്ഗോത്സവം 2022 ൽ 47 പോയിന്റ് നേടി സിവിൽ സ്റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 38 പോയിന്റ് നേടിയ ഠൗൺ ഏരിയ രണ്ടാം സ്ഥാനവും 31 പോയിന്റ് നേടിയ ചാത്തന്നൂർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ […]