Kerala NGO Union

തപാൽ മേഖലയിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം

തപാൽ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപകരും ജീവനക്കാരും FSETOനേതൃത്വത്തിൽ  ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കെ.ജി.ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി    പി.സി. ഷജീഷ് കുമാർ […]

ജിഎസ്ടി വകുപ്പ് പുനസംഘടനയ്ക്ക് അംഗീകാരം – ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് […]

അവശ്യ വസ്തുക്കൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക, വിലക്കയറ്റം തടയുക- FSETO

അവശ്യ വസ്തുക്കൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച്  ജില്ലാ താലൂക്ക്  കേന്ദ്രങ്ങളിൽ FSETO നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും KGOA സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി.സി ഷജീഷ് കുമാർ , ജില്ലാ പ്രസിഡന്റ് വി.പി രാജീവൻ , എൻ. ജി ഒ യൂണിയൻ ജില്ലാ […]

സംസ്ഥാന ജീവനക്കാരുടെ ചെസ്- ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ  ജില്ലാ തല ചെസ് – ക്യാരംസ് ടൂർണമെന്റ് ഇന്ന് കോഴിക്കോട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. എൻ ജി ഒ ആർട്സ് സംഘടിപ്പിച്ച ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കലാ കായിക അഭിരുചികൾക്ക് വേദിയൊരുക്കുന്ന എൻ ജി ഒ ആർട്സ്ന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി സന്തോഷ് […]

സി എച്ച് അശോകൻ അനുസ്മരണം

ജീവനക്കാരുടെ അവകാശ സമരങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ  സ.സി എച്ച് അശോകൻ വിട്ടു പിരിഞ്ഞിട്ട് 9 വർഷം പൂർത്തിയാകുന്ന ജൂലൈ 5 ന്  കേരള എൻ ജി.ഒ യൂണിയൻ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ അധ്യക്ഷനായി. […]

യാത്രയപ്പ്

കേരള എൻ.ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഇ. പ്രേംകുമാർ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന കെ.രാജചന്ദ്രൻ , ജില്ലാ സെക്രട്ടറിയായിരുന്ന പി സത്യൻ എന്നിവർ സർവ്വീസിൽ നിന്നും വിരമിച്ചിരിക്കുകയാണ്. സിവിൽ സർവ്വീസിനെ നവീകരിക്കാനും , ജനപക്ഷവും കാര്യക്ഷമമാക്കാനും ഇവർ നടത്തിയ നേതൃത്വപരമായ പങ്ക് മാതൃകാപരമാണ്. 2002 ലേയും 2013ലേയും അനിശ്ചിതകാല പണിമുടക്ക് സമരങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ ഈ മൂന്ന് നേതാക്കൻമാർക്കും കേരളാ എൻ ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ .എൻ.ജി.ഒ […]

മെഡിസെപ്പ് – ജീവനക്കാരുടെ ആഹ്ലാദം

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കിയ തീരുമാനത്തിൽ ജീവനക്കാർ . മധുര പലഹാരവും പായസവും വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നൂറ് കണക്കിന് ജീവനക്കാർ വൈകുന്നേരം 4 മണിയ്ക്ക് മുഖ്യമന്ത്രി മെഡിസെപ്പ് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഒത്തുചേർന്ന് പായസം വിതരണം നടത്തി. PWD കോംപ്ലക്സ് ,DD ഓഫീസ് , കാവേരി കോംപ്ലക്സ് , GST കോംപ്ലക്സ് , […]

മെഡിസെപ്-അദ്ധ്യാപകരും ജീവനക്കാരും ആഹ്ലാദ പ്രകടനം നടത്തി

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കുകയാണ്. 30 ലക്ഷം പേരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഈ ബ്യഹത്തായ പദ്ധതി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. പ്രതിവർഷം 3 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത്. മറ്റ് ഇൻഷുറൻസ് കമ്പനികൾ പ്രതിവർഷം പതിനയ്യായിരത്തിന് മുകളിൽ പ്രീമിയം ഇടാക്കുമ്പോൾ യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെ […]

അഗ്നിപഥ് പിൻവലിക്കുക – പ്രകടനം

രാജ്യ സുരക്ഷ അപകടരമാവുന്ന വിധത്തിൽ ഇന്ത്യൻ സൈന്യത്തെ കരാർ വൽക്കരിക്കുന്ന കേന്ദ്ര  സർക്കാറിന്റെ അഗ്‌നി പഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരന്നയോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ , KGOA ജില്ലാ ജോസെക്രട്ടറി ടി.ശശികുമാർ ,എൻ.ജി.ഒ യൂനിയൻ […]

ആയിരം കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ്

പണിമുടക്കവകാശം നിയമം മൂലം തൊഴിലവകാശമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കൗൺസിലിന്റേയും, സമരസമിതിയുടേയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 1000  ഓഫീസ് കേന്ദ്രങ്ങളിൽ പണിമുടക്കവകാശ-ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ ജനാധിപത്യ സദസ്സ് നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടത്തിയ പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന  സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. PWD കോംപ്ലക്സിൽ എൻ.ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ, GST കോപ്ലക്സിൽ KGOA സംസ്ഥാന വൈസ് […]