Kerala NGO Union

തപാൽ ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക – എഫ്.എസ്.ഇ.ടി.ഒ

……………………………………………………………. തപാൽ മേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, പോസ്റ്റിൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സംരക്ഷിക്കുക, റെയിൽ മെയിൽ സർവ്വീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞ് കിടക്കുന്നത് തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 10ന് തപാൽ മേഖലയിലെ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ‘ എഫ്.എസ്.ഇ ടി ഒ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന […]

സർഗോത്സവം സമാപിച്ചു. സിവിൽ, ആലത്തൂർ ഏരിയകൾ ജേതാക്കൾ

…………….. കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം”സർഗോത്സവ്  2022 ” ഫോക് ലോർ അക്കാഡമി ജേതാവ് മോഹനൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ,ഇ. മുഹമ്മദ് ബഷീർ, കെ.മഹേഷ് എന്നിവർ സംസാരിച്ചു. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ കലാകായിക സമിതി കൺവീനർ പി.ജയപ്രകാശ് നന്ദിയും പറഞ്ഞു. 27 ഇനങ്ങളിലായി നടന്ന മത്സരത്തിൽ സിവിൽ, ആലത്തൂർ ഏരിയകൾ […]

കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവെക്കുക, ഭക്ഷ്യ ഭദ്രത നടത്തിപ്പും ഉപഭോക്ത്യ സംരക്ഷണവും ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സപ്പൈ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം യൂണിയൻ ജില്ലാ സെകട്ടറി സ. കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡൻ്റ് സ. ആർ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി […]

മഹാകവി എം.പി.അപ്പൻ പുരസ്കാര ജേതാവ്  സരസ്വതിക്ക് ആദരം

2022 ലെ എം.പി.അപ്പൻ പുരസ്കാര ജേതാവ് ശ്രീമതി. സരസ്വതിയെ ഇ.പത്മനാഭൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. എഴുത്തുകാരൻ ഡോ: പി.മുരളി ഉദ്ഘാടനം ചെയ്തു. ശ്രീ.രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ചു. നിർമ്മൽ ദാസ് സ്വാഗതവും അനൂപ് നന്ദിയും രേഖപ്പെടുത്തി.

ഞായറാഴ്ചയും തുറന്ന് പ്രവർത്തിച്ച് സർക്കാർ ഓഫീസുകൾ 6738 ഫയലുകൾ തീർപ്പാക്കി.

സെപ്തംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച്ച  തുറന്ന് പ്രവർത്തിച്ചു. ജില്ലയിൽ 982 ഓഫീസുകളാണ് അവധി ദിനത്തിലും തുറന്ന് പ്രവർത്തിച്ചത്. 7135 ജീവനക്കാർ ജോലിക്ക് ഹാജരായി.6738 ഫയലുകൾ തീർപ്പാക്കി. സിവിൽ സ്റ്റേഷനിലെ ബഹു ഭൂരിപക്ഷം ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു.

മെഡിസെപ് പദ്ധതി പ്രാബല്യത്തിൽ – ജീവനക്കാർ ആഹ്ലാദത്തിൽ

30 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ  ആശ്രിതർക്കും  വളരെ കുറഞ്ഞ പ്രീമിയം തുകയിൽ, 3 ലക്ഷം ചികിത്സാ സഹായം, മാരക രോഗത്തിനും അവയവ മാറ്റത്തിനുമായി  35 കോടിയുടെ കോർപ്പസ് ഫണ്ട്, കേരളത്തിന് പുറത്തും എംപാനൽഡ് ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ തുടങ്ങിയ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP യഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിൻ്റെ നടപടിയിൽ ജീവനക്കാർ ആഹ്ലാദത്തിൽ. പാലക്കാട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും, വാദ്യമേളങ്ങൾ ഒരുക്കിയും ജീവനക്കാർ […]

മെഡിസെപ്പ് – ആഹ്ലാദ പ്രകടനം നടത്തി

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ ആശ്രിതർക്കും, ആരോഗ്യ ഇൻഷുറൻസ്  – MEDISEP പദ്ധതി യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ആക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി. പാലക്കാട് സിവിൽസ് സ്റ്റേഷനിൽ നടത്തിയ പ്രകടനം KGOA സംസ്ഥാന പ്രസിഡൻ്റ് സ.എം എ നാസർ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ, KSTA ജില്ലാ സെക്രട്ടറി സ. MR […]

നാം ഒന്ന് സൗഹൃദ കൂട്ടായ്മ

നാം ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളുടേയും നേതൃത്വത്തിൽ വർഗ്ഗീയതയ്ക്ക് എതിരെ നാം ഒന്ന് സൗഹൃദ കൂട്ടായ്മ നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ.പത്മനാഭൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒന്ന് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. വിക്ടോറിയ കോളേജിലെ ചരിത്രാധ്യാപകൻ ഡോ: പി.ജെ. വിൻസെന്റ് പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കുഞ്ഞൻ മാസ്റ്റർ ആശംസകൾ അറിയിച്ചു. നിർമൽ ദാസ് സ്വാഗതം ശ്രീ അനുപ് കുമാർ നന്ദി രേഖപ്പെടുത്തി. […]

ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് കേരള എൻ.ജി .ഒ യൂണിയൻ

………………………………………………………. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ല ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യത്തോട്ടം നിർമ്മിച്ചു.കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയാണ് നിർമ്മാണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ ഉദ്ഘാടനം നിർമ്മാണം നിർവ്വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ: റോയ് ബി ഉണ്ണിത്താൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഗീത റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ജോയിൻറ് […]

ജില്ലാ മാർച്ച് 26-05-2022

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ മാർച്ച് ഇന്ന് ………………………………… കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷബദൽ ഉയർത്തി പിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോദന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചും ധർണ്ണയും ഇന്ന് നടക്കും. […]