Kerala NGO Union

1973 ഐതിഹാസിക പണിമുടക്കത്തിന്റെ 50-ാം വാർഷികം – സമരനേതൃസംഗമം

ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തിൽ പോരാട്ട ദിനങ്ങളുടെ ഓർമ്മ പുതുക്കാൻ അവരെത്തി …… സിരകളിൽ സമരാവേശത്തിന്റെ അഗ്‌നി പടർത്തിയ  തീഷ്ണമായ ആ പോരാട്ട ദിനങ്ങളുടെ അമ്പതാം വാർഷികത്തിലും സമര നേതൃസംഗമത്തിലും  ഭാഗഭാക്കാകണമെന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമര ഐക്യ പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ യുടെ ക്ഷണം പ്രായത്തിന്റെ അവശതകൾ മറന്നും ഏറ്റെടുത്ത് എത്തിയതായിരുന്നു മുൻകാല സമര സഖാക്കൾ….❤️❤️❤️ മറവിയുടെ മാറാലകൾ ചികഞ്ഞ് ഓർമകളുടെ പാളങ്ങളിലൂടെ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ  മുൻകാല നേതാക്കളുടെ മുഷ്ടികൾ താനെ ഉയർന്നു…. ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ […]

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങളുടെ നടത്തിപ്പില്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിന് പ്രധാന പങ്കാണ് ഉള്ളതെന്നും എന്നാല്‍ ഈ രംഗത്ത് ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍ജിഒ യൂണിയന്‍റെ വജ്ര ജൂബിലി എറണാകുളം  ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള എന്‍.ജി.ഒ. യൂണിയന്‍ അടക്കമുള്ള സംഘടനകളുടെ ഇടപെടലിന്‍റെ ഭാഗമായി സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വളരെയേറെ മെച്ചപ്പെടുത്താനായി. കേന്ദ്രസര്‍ക്കാര്‍ […]

  എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി   കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക […]

ഇ. പത്മനാഭന്‍ ദിനം –  അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു. 

ഇ. പത്മനാഭന്‍ ദിനം –  അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു.  സംസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന, ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളില്‍ “ഫെഡറലിസവും സംസ്ഥാന ഭരണനിര്‍വ്വഹണവും” എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്_യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ ജോൺ ബ്രിട്ടാസ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാചാരണം – ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു.

സ്വാതന്ത്ര്യദിനാചാരണം ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു. തീക്ഷ്ണവും ദീർഘവുമായ സമര പോരാട്ടങ്ങളിലൂടെയാണ് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് കമ്പനി രാജിന് നാം അറുതി വരുത്തിയത്. മതവും ജാതീയതയും ഉൾപ്പെടെ വർഗീയതയുടെ എല്ലാ ആയുധങ്ങളേയും ചെറുത്തു കൊണ്ടാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നാം തോല്പിച്ച് ഓടിച്ചത്. ഇന്ത്യൻ ദേശീയത എന്നത് വ്യത്യസ്തമായ ധാരകളുടെ സമ്മേളനമായിരുന്നു. തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ നാനാ ശ്രേണിയിലുള്ളവരുടെ ഏകലക്ഷ്യത്തോടെയുള്ള പോരാട്ടങ്ങളുടെ ഉല്പന്നമായിരുന്നു ദേശീയ സ്വാതന്ത്ര്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ […]

GST ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം – FSETO

അരി ഉൾപ്പടെയുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി‌ ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ FSETO യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് കേരളം ഉൽപ്പെടയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. തിരുവനന്തപുരത്ത് […]

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം … സിവിൽ സർവീസിലും പ്രതിഷേധമിരമ്പി …. കേരളത്തിലെമ്പാടും ആഫീസുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ അണിനിരന്നു…. ജനാധിപത്യത്തിന്റെ ആരാച്ചാരാകാൻ നോക്കുന്നവരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കും ….

സംസ്ഥാന ശില്പശാല – ഏകീകൃത പൊതുജനാരോഗ്യ നിയമം

  കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ സംസ്ഥാന ശില്പശാല – ഏകീകൃത പൊതുജനാരോഗ്യ നിയമം  നടന്നു കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമം സമഗ്രമാക്കുന്നതിനാവശ്യമായി നടത്തുന്ന സംസ്ഥാനതല ശില്പശാല 2022 മാർച്ച് 20 ന് രാവിലെ 10.30 ന് തൃശ്ശൂർ ഇ പത്മനാഭൻ ഹാളിൽ നടന്നു . മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ് […]

SPARK പരിശീലന ക്ലാസ്

“സ്പാർക്ക് അറിയേണ്ടതെല്ലാം” കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന സർവ്വീസ് സെൻ്ററിൻ്റെ ഭാഗമായി ജീവനക്കാർക്ക് സ്പാർക്കുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. “സ്പാർക്ക് അറിയേണ്ടതെല്ലാം ” എന്ന പേരിൽ നടത്തിയ പരിശീലന പരിപാടിയിൽ ഇരുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. സ്പാർക്ക് മുൻ ഫാക്കൽറ്റിയായ ഷെമീർ ക്ലാസ്സുകൾ നയിച്ചു. ശമ്പള ബില്ലുകൾ, ക്ഷാമബത്ത കുടിശ്ശിക പ്രോസസ്സിംഗ് തുടങ്ങിയവക്കും സ്പാർക്കുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സംശയങ്ങൾക്കും മറുപടി നൽകി. എൻ‌.ജി.ഒ […]

വനിതാ വെബിനാർ

കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ വെബിനാർ സംഘടിപ്പിച്ചു.ജില്ലാ കലാ കായിക സമിതിയായ സംഘസംസ്കാരയുടെ എഫ്.ബി. പേജിലൂടെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ:പുഷ്പദാസ് വെബിനാർ ഉദ്ഘാടനം ചെയ്തു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വി.ഏലിയാമ്മ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ.സിജിമോളുടെ അധ്യക്ഷതയിൽ ചേർന്ന വെബിനാറിന് ജില്ലാ ജോ.സെക്രട്ടറി എസ്.ഉദയൻ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി […]