Kerala NGO Union

ജില്ലാ കൗൺസിൽ യോഗം

കേരളാ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കൗൺസിൽ യോഗം 2022 ഏപ്രിൽ 22 ന് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം സ: കെ.കെ.സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ടി.പി.ഉഷയും മറുപടി പറഞ്ഞു. ജില്ലാ പ്രസിഡൻ്റായി സ:എം.സുരേഷ് ബാബുവിനേയും വൈസ് പ്രസിഡൻ്റായി സ:എസ്.കെ.ചിത്രാദേവിയേയും ജോയിൻ്റ് സെക്രട്ടറിമാരായി സഖാക്കൾ കെ.ആർ.സുഭാഷ്, ഉല്ലാസ് കുമാർ എന്നിവരേയും […]

ഹരിത ഗാഥ വിളവെടുപ്പ്

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ തെക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരമന ടാക്സ് ടവറിന്റെ മട്ടുപ്പാവിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 2022 ഏപ്രിൽ 18 ന് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം എം.സുരേഷ് ബാബു ജില്ലാ ജോയിന്റ് സെക്രട്ടറി ഷിനു റോബർട്ട്, വൈസ് പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ സുഭാഷ് ജി […]

കെ.പി.എ.സി ലളിത അനുസ്മരണം

സൗത്ത് ജില്ലാ കമ്മറ്റി അനശ്വര നടി KPAC ലളിതയെ അനുസ്മരിച്ചു. നടനും MLA യുമായ സ.എം മുകേഷ് അനുസ്മരണ പ്രഭാഷണം നടത്തി. അക്ഷരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ.എം വി ശശിധരൻ, ബി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ: ടി. സുരേഷ് കുമാറിന് യാത്രയയപ്പ്

Ngo യൂണിയൻ തിരു:സൗത്ത് ജില്ലാ ജോയിൻ്റ്സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകളിൽ ജില്ലയിൽ നിറഞ്ഞു നിന്ന സ. ടി. സുരേഷ് കുമാറിന് നൽകിയ യാത്രയയപ്പ് യോഗം ടൂർ ഫെഡ് ചെയർമാൻ സി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഉപഹാരം സമർപ്പിച്ചു

58-ാം സംസ്ഥാന സമ്മേളനം – ആലോചനായോഗം

കേരള എൻ.ജി.ഒ യൂണിയൻ 58-ാം സംസ്ഥാന സമ്മേളനം 2022 ഏപ്രിൽ 2,3 തീയതികളിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച് ചേരുകയാണ്. സമ്മേളനത്തിൻറെ വിജയകരമായ നടത്തിപ്പിന് വേണ്ടി 2022 മാർച്ച് 14  വൈകുന്നേരം കെ.എസ്.ടി.എ ഹാളിൽ വെച്ച് ആലോചന യോഗം ചേർന്നു. യോഗം സ: ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സ. ജയൻ ബാബു, കർഷകസംഘം ജില്ലാ സെക്രട്ടറി  കെ.സി വിക്രമൻ , എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന പ്രസിഡന്റ് സ: എൻ.ടി.ശിവരാജൻ എന്നിവർ സംസാരിച്ചു. […]

വഞ്ചനാദിനത്തിന് ഐക്യദാർഢ്യം (എഫ്.എസ്.ഇ.റ്റി.ഒ)

കേന്ദ്ര സർക്കാർ കർഷകരോട് സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടുകൾക്ക് എതിരെ രാജ്യത്തെ കർഷക സംഘടനകൾ ജനുവരി 31 സംയുക്തമായി വഞ്ചനാ ദിനമായി ആചരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു FSETO യുടെ നേത്യത്വത്തിൽ സൗത്ത് ജില്ലയുടെ വിവിധ ഏരിയകളിൽ പ്രതിഷേധ ധർണകൾ നടത്തി.വഴുതക്കാട് ഏരിയയിൽ നടത്തിയ പ്രതിഷേധ ധർണ്ണ കേരള എൻ.ജി.ഒ . യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി സഖാവ് എസ് സജീവ്കുമാർ ഉദ്ഘടനം ചെയ്തു.

ഹരിത ഗാഥ: കൊയ്ത്തുൽസവം

കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാട്ടാക്കട പ്ലാവൂർ ഏലായിൽ ഹരിത ഗാഥയുടെ ഭാഗമായി ചെയ്ത നെൽ കൃഷിയുടെ കൊയ്ത്തുത്സവം ഇന്ന് രാവിലെ 9 മണിക്ക് കാട്ടാക്കടയുടെ ജനപ്രതിനിധി അഡ്വ.ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി R സാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം B അനിൽ കുമാർ , ജില്ലാ സെക്രട്ടറി S.സജീവ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം […]

ഇ-ഗവേണൻസും വാതിൽപ്പടി സേവനവും : പ്രഭാഷണം

ii ഡിസംബർ 19 ന് നടക്കുന്ന 34 -ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന രണ്ട് പ്രഭാഷണങ്ങളിൽ രണ്ടാമത്തേത് ”ഇ-ഗവേണൻസും വാതിൽപ്പടി സേവനവും” 2021 ഡിസംബർ 16ന് യൂണിയൻ ജില്ലാ ഓഫീസ് ഹാളിൽ ലൈബ്രറി ഹാളിൽ നടന്നു. കില ഡയറക്ടർ ജനറൽ ഡോ:ജോയ് ഇളമൺ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

കർഷക പ്രക്ഷോഭം -സമര ചരിത്രത്തിലെ പുതിയ അദ്ധ്യായം

ഡിസംബർ 19 ന് നടക്കുന്ന 34 -ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന രണ്ട് പ്രഭാഷണങ്ങളിൽ ആദ്യത്തേത് ” കർഷക പ്രക്ഷോഭം സമര ചരിത്രത്തിലെ പുതിയ അദ്ധ്യായം ” പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. മുൻ എം.പി.സ.കെ.കെ.രാഗേഷ് പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതവും ട്രഷറർ അജിത്ത്കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

മീഡിയാ റൂം ഉദ്ഘാടനം

എൻജിഒ യൂണിയൻ തിരു: സൗത്ത് ജില്ലാ കമ്മിറ്റിയുടെ മീഡിയാ റൂം കേരള മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: അനിൽകുമാർ ആശംസാ പ്രസംഗം നടത്തി. പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും മീഡിയാ കൺവീനർ സ: സുഭാഷ് കൃതജ്ഞതയും രേഖപ്പെടുത്തി.