Kerala NGO Union

ജലവിഭവ വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ കൂട്ട ധർണ്ണ.

മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റൻറ് എൻജിനീയർ തസ്തിക കളിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക.  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ നടപ്പിലാക്കുക.  ജില്ലാതല തസ്തികൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക. താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ യൂണിയൻറെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് അഡീഷണൻ ഇറിഗേഷൻ ഡിവിഷൻ ഓഫീസിനു മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു. ധർണ്ണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]

ബോണസ് പ്രഖ്യാപനം ആഹ്ലാദപ്രകടനം FSETO

സർക്കാരിൻറെ ഓണനുബന്ധിച്ചുള്ള ജീവനക്കാർക്കും അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങളിൽ  അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും, വിദ്യാലയങ്ങളിലും, ഓഫിസ് കോപ്ലക്സുകളിലും അഭിവാദ്യ പ്രകടനങ്ങൾ നടന്നു.   അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുല്‍ ഉദ്ഘാടനം ചെയ്തു. KGOA ജില്ലാ പ്രസിഡൻറ് പി എസ് ജയകുമാർ, FSETO  ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ കെ എസ് ടി എ ജില്ലാ ജോ സെക്രട്ടറി സി […]

റവന്യൂ വകുപ്പ് പ്രകടനം എൻ ജി ഒ യൂണിയൻ തൃശ്ശൂർ

താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെന്റ് നിർത്തലാക്കുക, വില്ലേജ് ആഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ലാന്റ് റവന്യൂ കമ്മീഷണറേറ്റിനും കളക്ടറേറ്റുകൾക്കും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും 2022 ആഗസ്റ്റ് 25 വ്യാഴാഴ്ച കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.പ്രഫുൽ ഉദ്ഘാടനം ചെയ്തു.

ബോണസ്സ് പ്രകടനം – എഫ്.എസ്.ഇ.ടി.ഒ

എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി FSETO യുടെ നേതൃത്വത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി. FSETO ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ,സ്വാഗതം ആശംസിച്ച പ്രകടനം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിറ്റ് അംഗം കെ വി പ്രഫുൽ,ഉൽഘാടനം ചെയ്തു

സംസ്ഥാന ശില്പശാല – പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും

പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും – സംസ്ഥാന ശില്പശാല പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കുമായി പ്രാഥമിക തലംവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നതിനും വേണ്ടി എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ ശില്പശാല ഉദ്ഘാടനം ചെയ്യതു. വിവിധ വിഷയങ്ങളില്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.ജിജു […]

ടി.കെ.ബാലൻ സ്മാരക ലൈബ്രറി റീഡേഴ്സ് ഫോറം

                  കേരള എൻ.ജി.ഒ. യൂണിയൻ ടി.കെ. ബാലൻ സ്മാരക ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ ജില്ലാ തല ഉൽഘാടനം എം.വി ജയരാജൻ നീർവ്വഹിച്ചു. യൂണിയൻ  ജില്ലാ പ്രസിഡണ്ട് കെ.വി. മനോജ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി എ. രതീശൻ സ്വാഗതവും പറഞ്ഞു. എ.എം സുഷമ, കെ.സി. ശ്രീനിവാസൻ , നവാസ് കച്ചേരി, കെ അജയകുമാർ , സീബ ബാലൻ എന്നിവർ സംസാരിച്ചു.

ജലസേചന വകുപ്പ് – ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ

  കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ / ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസിസ്റ്റൻ്റ് എഞ്ചിനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.വയനാട് ജില്ലയിൽ ബത്തേരി മൈനർ ഇറിഗേഷൻ […]

അരങ്ങ് – 2022 ജീവനക്കാരുടെ – സംസ്ഥാന നാടക മൽസരം സംഘാടക സമിതി രൂപീകരിച്ചു.

” അരങ്ങ് – 2022 ” ജീവനക്കാരുടെ – സംസ്ഥാന നാടക മൽസരം സംഘാടക സമിതി രൂപീകരിച്ചു. കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് നടക്കുന്ന എട്ടാമത് അഖില കേരള നാടക മൽസരം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി യോഗം സുൽത്താൻ ബത്തേരി നഗരസഭ ടൗൺ ഹാളിൽ ചേർന്നു. പ്രശസ്ത എഴുത്തുകാരൻ ഒ.കെ.ജോണി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, എസ്.അജയകുമാർ, പി.പി.സന്തോഷ്, പി.ആർ.ജയപ്രകാശ്, ടി.കെ.രമേശ്, ടി.കെ.അബ്ദുൾ ഗഫൂർ, എ.കെ.രാജേഷ് എന്നിവർ സംസാരിച്ചു.   

ജലസേചന വകുപ്പിൽ എൻ ജി ഒ യൂണിയൻ ധർണ്ണ

ജലസേചന വകുപ്പിൽ അസിസ്റ്റൻ എൻഞ്ചിനിയർ തസ്തികയിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കുക, താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ ചീഫ് എൻഞ്ചിനിയർ ഓഫിസിനുമുന്നിലും ഡിവിഷൻ ഒഫിസുകൾക്ക് മുന്നിലും ധർണ്ണ നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി രാജേഷ്, പ്രസിഡൻറ്റ ഹംസാ കണ്ണാട്ടിൽ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ […]

ബോണസ് പ്രഖ്യാപനം ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി സാമ്പത്തിക പ്രയാസങ്ങൾ നേരിടുമ്പോഴും ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ്സ് പരിധി യുയർത്തുകയും പലിശരഹിത അഡ്വാൻസ് തുക വർദ്ധിപ്പിക്കുകയും ചെയ്ത LDF സർക്കാറിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓഫീസുകൾക്ക് മുന്നിലും ജില്ല – താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ലാദപ്രകടനവും യോഗവും കെ.ജി. ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ പി.പി […]