Kerala NGO Union

തൊടുപുഴ ജില്ലാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക.എൻ ജി ഒ യൂണിയൻ

തൊടുപുഴ:തൊടുപുഴ മേഖലയിലെ ആയിരക്കണക്കിന് പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ തൊടുപുഴ ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക് കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി പതാക […]

ജലസേചന വകുപ്പിൽ എൻ ജി ഒ യൂണിയൻ ധർണ്ണ

ജലസേചന വകുപ്പിൽ അസിസ്റ്റൻ എൻഞ്ചിനിയർ തസ്തികയിലേക്ക് സ്ഥാനകയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷൻ നടപ്പിലാക്കുക, താൽക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ ചീഫ് എൻഞ്ചിനിയർ ഓഫിസിനുമുന്നിലും ഡിവിഷൻ ഒഫിസുകൾക്ക് മുന്നിലും ധർണ്ണ നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി രാജേഷ്, പ്രസിഡൻറ്റ ഹംസാ കണ്ണാട്ടിൽ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ […]

ജില്ലാ കലോത്സവം – സർഗ്ഗോത്സവ് 22 – സിവിൽ സ്റ്റേഷൻ ജേതാക്കൾ

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള NGO യൂണിയൻ കലാ കായിക സമിതിയായ സംഘസംസ്കാര സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ സിവിൽ സ്റ്റേഷൻ ഏര്യ ഓവറോൾ ചാമ്പ്യൻമാരായി.തൃപ്പുണിത്തുറ, ആലുവ എന്നീ ഏര്യകളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നിർവ്വഹിച്ചു. ആറ് വേദികളിലായി പത്തൊൻപത് മത്സരയിനങ്ങളിൽ മുന്നൂറിലധികം ജീവനക്കാർ മാറ്റുരച്ചു.സംഘാടക സമിതി ചെയർമാൻ സി.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷത […]

പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ എൻ ജി ഒ യൂണിയൻ പ്രതിഷേധം

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജീവനക്കാർ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു […]

ജില്ലാ തല ചെസ്സ്-കാരംസ് ചാമ്പ്യൻഷിപ്പ്

കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘസംസ്കാരയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ചെസ്സ് കാരംസ് ചാമ്പ്യൻഷിപ്പിൽ കടവന്ത്രയും ആലുവയും ജേതാക്കളായി.ചെസ്സ് മത്സരത്തിൽ കടവന്ത്ര ഏര്യയിൽ നിന്നും വി.സാജൻ ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്നും കെ.ആർ.ധനുലാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാരംസിൽ ആലുവയിൽ നിന്നുള്ള എൻ. എസ്.ഷിജിത്ത്&പി.വി.രതീഷ് ഒന്നാം സ്ഥാനവും പെരുമ്പാവൂരിൽ നിന്ന് ഹൈസിൽ ഡിക്രൂസ്&ആർ.ശ്രീകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന മത്സരങ്ങൾ സ്റ്റേറ്റ് […]

സംസ്ഥാന ജീവനക്കാരുടെ ചെസ്- ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ  ജില്ലാ തല ചെസ് – ക്യാരംസ് ടൂർണമെന്റ് ഇന്ന് കോഴിക്കോട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. എൻ ജി ഒ ആർട്സ് സംഘടിപ്പിച്ച ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കലാ കായിക അഭിരുചികൾക്ക് വേദിയൊരുക്കുന്ന എൻ ജി ഒ ആർട്സ്ന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി സന്തോഷ് […]

സി എച്ച് അശോകൻ അനുസ്മരണം

ജീവനക്കാരുടെ അവകാശ സമരങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ  സ.സി എച്ച് അശോകൻ വിട്ടു പിരിഞ്ഞിട്ട് 9 വർഷം പൂർത്തിയാകുന്ന ജൂലൈ 5 ന്  കേരള എൻ ജി.ഒ യൂണിയൻ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ അധ്യക്ഷനായി. […]

യാത്രയപ്പ്

കേരള എൻ.ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഇ. പ്രേംകുമാർ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന കെ.രാജചന്ദ്രൻ , ജില്ലാ സെക്രട്ടറിയായിരുന്ന പി സത്യൻ എന്നിവർ സർവ്വീസിൽ നിന്നും വിരമിച്ചിരിക്കുകയാണ്. സിവിൽ സർവ്വീസിനെ നവീകരിക്കാനും , ജനപക്ഷവും കാര്യക്ഷമമാക്കാനും ഇവർ നടത്തിയ നേതൃത്വപരമായ പങ്ക് മാതൃകാപരമാണ്. 2002 ലേയും 2013ലേയും അനിശ്ചിതകാല പണിമുടക്ക് സമരങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ ഈ മൂന്ന് നേതാക്കൻമാർക്കും കേരളാ എൻ ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ .എൻ.ജി.ഒ […]

മെഡിസെപ്പ് – ജീവനക്കാരുടെ ആഹ്ലാദം

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കിയ തീരുമാനത്തിൽ ജീവനക്കാർ . മധുര പലഹാരവും പായസവും വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നൂറ് കണക്കിന് ജീവനക്കാർ വൈകുന്നേരം 4 മണിയ്ക്ക് മുഖ്യമന്ത്രി മെഡിസെപ്പ് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഒത്തുചേർന്ന് പായസം വിതരണം നടത്തി. PWD കോംപ്ലക്സ് ,DD ഓഫീസ് , കാവേരി കോംപ്ലക്സ് , GST കോംപ്ലക്സ് , […]

മെഡിസെപ്-അദ്ധ്യാപകരും ജീവനക്കാരും ആഹ്ലാദ പ്രകടനം നടത്തി

ജനപക്ഷ ബദൽ നയങ്ങളുടെ നിർവ്വഹണത്തിൽ മികച്ചൊരു മാതൃക കൂടി തീർത്ത് കേരള സർക്കാർ 2022 ജൂലൈ 1 മുതൽ മെഡിസെപ് നടപ്പിലാക്കുകയാണ്. 30 ലക്ഷം പേരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ഈ ബ്യഹത്തായ പദ്ധതി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. പ്രതിവർഷം 3 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത്. മറ്റ് ഇൻഷുറൻസ് കമ്പനികൾ പ്രതിവർഷം പതിനയ്യായിരത്തിന് മുകളിൽ പ്രീമിയം ഇടാക്കുമ്പോൾ യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെ […]