Kerala NGO Union

സംസ്ഥാന ശില്പശാല – പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും

പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും – സംസ്ഥാന ശില്പശാല പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കുമായി പ്രാഥമിക തലംവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നതിനും വേണ്ടി എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ ശില്പശാല ഉദ്ഘാടനം ചെയ്യതു. വിവിധ വിഷയങ്ങളില്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.ജിജു […]

ബോണസ് പ്രഖ്യാപനം ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായി സാമ്പത്തിക പ്രയാസങ്ങൾ നേരിടുമ്പോഴും ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ്സ് പരിധി യുയർത്തുകയും പലിശരഹിത അഡ്വാൻസ് തുക വർദ്ധിപ്പിക്കുകയും ചെയ്ത LDF സർക്കാറിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓഫീസുകൾക്ക് മുന്നിലും ജില്ല – താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ലാദപ്രകടനവും യോഗവും കെ.ജി. ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ പി.പി […]

ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.                  സംസ്ഥാന ജീവനക്കാർക്കും, അധ്യാപകർക്കും ബോണസ്സ്, ഉത്സവ ബത്ത, അഡ്വാൻസ്‌ എന്നിവ അനുവദിച്ചുകൊണ്ടും, ബോണസ്സ് ആർഹതാ പരിധി ഉയർത്തി കൊണ്ടും ഉത്തരവായി. 4000 രൂപയാണ് ബോണസ്സ് അനുവദിച്ചത്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രതേക ഉത്സവ ബത്തയായി 2750 രൂപ നൽകും.എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. ബോണസ് അർഹതാ പരിധി ഉയർത്തിയത്തിന്റെ പ്രയോജനം നിരവധി ജീവനക്കാർക്ക് ലഭിക്കും. ബോണസ്സ് അനുവദിച്ചതിൽ ആഹ്ലാദം […]

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക ….

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക …. എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും FSETO യുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ച് FSETO ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കാൻ കഴിഞ്ഞത് ദീർഘകാല പോരാട്ടങ്ങളുടെ ഫലമായാണ്. ,ലാഭവിഹിതമാണ് ബോണസ് ,എന്ന കാഴ്ചപ്പാടിൻ്റെ അടി സ്ഥാനത്തിൽ രാജ്യത്തെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് […]

തപാൽ മേഖലയിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം

തപാൽ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപകരും ജീവനക്കാരും FSETOനേതൃത്വത്തിൽ  ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കെ.ജി.ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി    പി.സി. ഷജീഷ് കുമാർ […]

തപാൽ ജീവനക്കാരുടെ പണിമുടക്കിന് എഫ് എസ് ഇ ടി ഒ ഐക്യദാർഢ്യം

തൊടുപുഴ: തപാൽ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ആഗസ്റ്റ് പത്തിന് തപാൽ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ തപാലോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാസെക്രട്ടറിയേറ്റംഗം ജോബി ജേക്കബ്, ഏരിയ സെക്രട്ടറി സി എം ശരത്, ഏരിയ പ്രസിഡണ്ട് കെ […]

ജിഎസ്ടി വകുപ്പ് പുനസംഘടനയ്ക്ക് അംഗീകാരം – ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് […]

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി   സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി തസ്തിക ഉയര്‍ത്തലിലൂടെ പുതുതായി 24 ഡെപ്യൂട്ടി കമ്മീഷണര്‍, 24 അസിസ്റ്റന്‍റ് കമ്മീഷണര്‍ / സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, 380 അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചും 140 ആഡിറ്റ് ടീമുകള്‍ രൂപീകരിച്ചും വകുപ്പിനെ ശക്തിപ്പെടുത്തിയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടിപ്പിച്ച എ .ഡി.എഫ്. സര്‍ക്കാര്‍ തീരുമാനത്തി ആഹ്ളാദം പ്രകടിപ്പിച്ച് തിരുവനന്തപുരം സൗത്ത് ജില്ലയി […]

GST നിരക്ക് വർദ്ധന എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധം

അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. നിത്യോപയോഗ സാധനങ്ങളായ അരിക്കും, ഗോതമ്പിനും,പാലിനും, പാലുത്പന്നങ്ങൾക്കും,മറ്റ് ഗാർഹിക ഉപകരണങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പെട്രോളിനും,ഡീസലിനും,പാചക വാതകത്തിനും അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നതിന് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് ഇരുട്ടടിയാണ്.സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബര വസ്തുക്കൾക്ക് 28% ജി.എസ്.ടി. എന്നത് കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ […]

GST ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം – FSETO

അരി ഉൾപ്പടെയുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി‌ ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ FSETO യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് കേരളം ഉൽപ്പെടയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. തിരുവനന്തപുരത്ത് […]