Kerala NGO Union

ഗുൽമോഹർ – എൻ ജി ഒ യൂണിയൻ കുടുംബസംഗമം

ഗുൽമോഹർ – എൻ ജി ഒ യൂണിയൻ കുടുംബസംഗമം 2024 ജൂൺ 22, 23,24 തിയ്യതികളിൽ കോഴിക്കോട്ട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വടകര സാൻ്റ് ബാങ്ക്സിൽ ജീവനക്കാരുടെ കുടുംബ സംഗമം നടന്നു. ‘ഗുൽമോഹർ’ എന്ന് പേരിട്ട കുടുംബസംഗമം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വടകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.പി ബിന്ദു അദ്ധ്യക്ഷയായി. കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു. […]

ജീവനക്കാരുടെ ഫുട്ബോൾ മത്സരം -ഗംബേറ്റ- മെഡിക്കൽ കോളേജ് ഏരിയ ജേതാക്കൾ

*ജീവനക്കാരുടെ ഫുട്ബോൾ മത്സരം -ഗംബേറ്റ- മെഡിക്കൽ കോളേജ് ഏരിയ ജേതാക്കൾ* കേരള എൻ‌.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന ‌സമ്മേളനത്തോടനുബന്ധിച്ച് കൊടുവള്ളിയിൽ നടന്ന ജീവനക്കാരുടെ സെവൻസ് ഫുട്ബോൾ മത്സരത്തിൽ മെഡിക്കൽ കോളേജ് ഏരിയ ജേതാക്കളായി. വെസ്റ്റ്ഹിൽ ഏരിയയാണ് റണ്ണേഴ്സ് അപ്.‌ ഗംബേറ്റ എന്ന് പേരിട്ട മത്സരം കേരള ഫുട്ബോൾ ട്രയിനിംഗ് സെന്റർ ചീഫ് കോച്ച് നിയാസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എം എൽ എ സമ്മാനദാനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ഏരിയയിലെ സിറാജുദ്ദീൻ […]

61ാം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ  61ാം സംസ്ഥാന സമ്മേളന ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്  പ്രകാശിപ്പിച്ചു. നാടക പ്രവർത്തകൻ സതീഷ് കെ സതീഷ് ഏറ്റുവാങ്ങി. 2024  മേയ് 19ന് മുതലക്കുളം സരോജ് ഭവനിൽ നടന്ന ചടങ്ങിൽ   സ്വാഗത സംഘം വൈസ് ചെയർമാൻ വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷനായി. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, സ്വാഗതസംഘം കൺവീനർ സജീഷ് […]

 61-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട്   നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം 2024 മേയ് 14ന് സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ടി.പി രാമകൃഷ്ണൻ എം എൽ എ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി ശശിധരൻ അദ്ധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കേളുഏട്ടൻ പഠനഗവേഷകേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ, യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, […]

61ാം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു.

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61-ാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. 2024 ഏപ്രിൽ 29ന് കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ സെന്ററിലെ സി.എച്ച് അശോകൻ സ്മാരക ഹാളിൽ ചേർന്ന രൂപീകരണയോഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് ജില്ലയിൽ 17 വർഷങ്ങൾക്കു ശേഷമാണ് യൂണിയന്റെ സംസ്ഥാന സമ്മേളനം ചേരുന്നത്. അഞ്ച് തവണയാണ് ഇതിന് മുമ്പ് കോഴിക്കോട് സമ്മേളനം നടന്നത്. സംഘടനയുടെ മുൻകാല നേതാക്കളും […]

*സി എച്ച് അശോകൻ സ്മാരകഹാൾ ഉദ്ഘാടനം ചെയ്തു

*സി എച്ച് അശോകൻ സ്മാരകഹാൾ ഉദ്ഘാടനം ചെയ്തു കേരള എൻ ജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച യൂണിയൻ കോഴിക്കോട് ജില്ലാ സെന്ററിലെ ഓഡിറ്റോറിയം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഹാൾ പുരോഗമന സംഘടനകൾക്കാകെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നല്കി, യൂണിയനെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത സ. സി.എച്ച് […]

കേരള NGO യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന കൊയ്ത്തുത്സവം

കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനം 2024 ജൂൺ 22,23,24 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുകയാണ്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് വിളയിപ്പിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ കേരളാ ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു, വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത്, […]

ഓപ്പൺ ഫോറങ്ങൾ സംഘടിപ്പിക്കുന്നു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക, സിവിൽ സർവീ സ് ശാക്തീകരിക്കുക എന്നീ മുദ്രാ വാക്യങ്ങളുയർത്തി ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോ യീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാ പക സർവീസ് സംഘടനാ സമര സമിതി എന്നിവയുടെ ആഭിമുഖ്യ ത്തിൽ സർക്കാർ സ്ഥാപനങ്ങൾ ക്കു മുന്നിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം സംസ്ഥാനത്ത് ആഫീസ് സമുച്ചയങ്ങളിൽ തുടരുന്നു. ഈ മാസം 9 വരെയാണ് ഓപ്പൺ ഫോറങ്ങൾ സംഘടിപ്പിക്കുന്നത്

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് കാവിവത്കരണം – എഫ് എസ് ഇ ടി ഒ

എഫ് എസ് ഇ ടി ഒ പ്രതിഷേധ കൂട്ടായ്മ നടത്തി കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് നോമിനേഷനിലൂടെ കോൺഗ്രസ് – ബി ജെ പി വർഗീയ ഫാസിസ്റ്റുകൾക്ക് വീതം വെച്ച് യൂണിവേഴ്സിറ്റിയെ തന്നെ കളങ്കപ്പെടുത്തിയ ചാൻസിലർ കൂടിയായ ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഏറ്റവും അനുയോജ്യരായ ചട്ടങ്ങളും കീഴ് വഴക്കങ്ങളും പാലിച്ചു […]

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി. 1993 ൽ സഹകരണ മേഖലയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 2019 ലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സൗജന്യ ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ദീർഘ വീക്ഷണത്തോടുകൂടിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള […]