Kerala NGO Union

റവന്യൂ ഓഫീസുകൾക്കു മുൻപിൽ പ്രകടനം നടത്തി

റവന്യൂ ഓഫീസുകൾക്കു മുൻപിൽ  എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി റവന്യൂ വകുപ്പിലെ താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ റവന്യൂ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. റവന്യൂ കമ്മീഷണറേറ്റ്, കളക്ട്രേറ്റ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന പ്രകടനങ്ങളിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ […]

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക ….

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക …. എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും FSETO യുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ച് FSETO ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കാൻ കഴിഞ്ഞത് ദീർഘകാല പോരാട്ടങ്ങളുടെ ഫലമായാണ്. ,ലാഭവിഹിതമാണ് ബോണസ് ,എന്ന കാഴ്ചപ്പാടിൻ്റെ അടി സ്ഥാനത്തിൽ രാജ്യത്തെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് […]

സ്വാതന്ത്ര്യദിനാചാരണം – ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു.

സ്വാതന്ത്ര്യദിനാചാരണം ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു. തീക്ഷ്ണവും ദീർഘവുമായ സമര പോരാട്ടങ്ങളിലൂടെയാണ് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് കമ്പനി രാജിന് നാം അറുതി വരുത്തിയത്. മതവും ജാതീയതയും ഉൾപ്പെടെ വർഗീയതയുടെ എല്ലാ ആയുധങ്ങളേയും ചെറുത്തു കൊണ്ടാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നാം തോല്പിച്ച് ഓടിച്ചത്. ഇന്ത്യൻ ദേശീയത എന്നത് വ്യത്യസ്തമായ ധാരകളുടെ സമ്മേളനമായിരുന്നു. തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ നാനാ ശ്രേണിയിലുള്ളവരുടെ ഏകലക്ഷ്യത്തോടെയുള്ള പോരാട്ടങ്ങളുടെ ഉല്പന്നമായിരുന്നു ദേശീയ സ്വാതന്ത്ര്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ […]

പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ എൻ ജി ഒ യൂണിയൻ പ്രതിഷേധം

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജീവനക്കാർ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു […]

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി   സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി തസ്തിക ഉയര്‍ത്തലിലൂടെ പുതുതായി 24 ഡെപ്യൂട്ടി കമ്മീഷണര്‍, 24 അസിസ്റ്റന്‍റ് കമ്മീഷണര്‍ / സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, 380 അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചും 140 ആഡിറ്റ് ടീമുകള്‍ രൂപീകരിച്ചും വകുപ്പിനെ ശക്തിപ്പെടുത്തിയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടിപ്പിച്ച എ .ഡി.എഫ്. സര്‍ക്കാര്‍ തീരുമാനത്തി ആഹ്ളാദം പ്രകടിപ്പിച്ച് തിരുവനന്തപുരം സൗത്ത് ജില്ലയി […]

GST ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം – FSETO

അരി ഉൾപ്പടെയുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി‌ ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ FSETO യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് കേരളം ഉൽപ്പെടയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. തിരുവനന്തപുരത്ത് […]

എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരം

സംസ്ഥാന ചെസ്സ് കാരംസ് മത്സരം സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരങ്ങൾ ജൂലൈ 17 ന്  നടന്നു .   15 ജില്ലാ കമ്മിറ്റികൾ നടത്തിയ ജില്ലാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. എറണാകുളം പള്ളിമുക്കിലെ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ആണ് മത്സരം നടന്നത് .അന്താരാഷ്ട്ര ചെസ് താരം അഡ്വ: അഭിജിത്ത് മോഹൻ ഉദ്ഘാടനം ചെയ്തു .ചെസ്സ് മത്സരത്തിൽ വി സാജൻ (എറണാകുളം) എസ്. […]

ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ ….

ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ …. സിവിൽ സർവീസിന്റെ സാമൂഹ്യപ്രതിബദ്ധതയും ആത്മാർപ്പണവും ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട് സംസ്ഥാനത്തെമ്പാടും പതിനായിരക്കണക്കിന് ജീവനക്കാരാണ് അവധി ദിനം ഉപേക്ഷിച്ച് ഓഫീസിൽ ഹാജരായത്. 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോവുകയാണ് .ജൂൺ 15ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച വേളയിൽ മാസത്തിൽ ഒരു അവധി ദിനം ജീവനക്കാർ ഫയൽ കുടിശിക തീർപ്പാക്കാൻ […]

“മെഡിസെപ്പ് ” – ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല സ്വപ്നം

ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല സ്വപ്നം “മെഡിസെപ്പ് ” യാഥാർത്ഥ്യമായിരിക്കുന്നു. വീണ്ടും ജീവനക്കാരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് … ആഹ്ലാദം പ്രകടിപ്പിച്ച് ….സിവിൽ സർവീസ്

ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി..

ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി.. രാജ്യത്തെ മികച്ച സിവിൽ സർവീസാണ് കേരളത്തിലേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ഇ പ്രേംകുമാറിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഗവേണൻസിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. സിവിൽ സർവീസിന്റെ പ്രവർത്തന മികവുകൊണ്ടാണ് ഈ നേട്ടം സാധ്യമായത്. അത് ഇനിയും കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനാവണം. സിവിൽ സർവീസിനെ കൂടുതൽ മികവുറ്റതാക്കാനും ജനോപകാരപ്രദമാക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം […]