Kerala NGO Union

സാലറി ചലഞ്ച് – സർവ്വീസ് മേഖല സമ്പൂർണ്ണതയിലേക്ക്

സാലറി ചലഞ്ച് – സർവ്വീസ് മേഖല സമ്പൂർണ്ണതയിലേക്ക് (കേരള എൻ.ജി.ഒ. യൂണിയൻ – കെ.ജി.ഒ.എ) കേരള പുനർ സൃഷ്ടിക്കായി സർക്കാർ മുന്നോട്ടുവച്ച സാലറി ചലഞ്ച് സർവ്വീസ് മേഖലയിൽ സമ്പൂർണ്ണതയിലേക്ക് എത്തുകയാണ്. സർവ്വീസ് മേഖലയിൽ ഇത് പ്രവർത്തി പഥത്തിൽ കൊണ്ട് വരുന്നതിനായി മുഴുവൻ സർവ്വീസ് സംഘടനകളുമായും സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവ് ജീവനക്കാർക്ക് ഏറെ സഹായകരമായിരുന്നു. ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിൽ കുറവ് വരാതെയും ജീവനക്കാരന്റെ കുടുംബ ബഡ്ജറ്റ് തകരാതെയും തന്നെ ബഹുഭൂരിപക്ഷം ജീവനക്കാർക്കും സാലറി ചലഞ്ചിൽ […]

ജീവനക്കാരും അദ്ധ്യാപകരും നാടിനൊപ്പം

സാലറി ചലഞ്ച് – ജീവനക്കാരും അദ്ധ്യാപകരും നാടിനൊപ്പം സംയുക്ത സമരസമിതി എല്ലാവിധ ദുഷ്പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് കേരള പുനർനിർമ്മിതിക്കായുള്ള സാലറി ചലഞ്ച് ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും ആവേശത്തോടെ ഏറ്റെടുത്തു. സെക്രട്ടറിയേറ്റ് മുതൽ വില്ലേജാഫീസുകളും പഞ്ചായത്താഫീസുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമടക്കമുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും കേരള പുനർസൃഷ്ടിക്കായി തങ്ങളുടെ ഒരുമാസ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ സന്നദ്ധമായി. സാലറി ചലഞ്ചിനെ നിർബ്ബന്ധിത പിരിവ് എന്ന് ദുർവ്യാഖ്യാനം ചെയ്ത് കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി നിലപാട് സ്വീകരിച്ച […]

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളി

സാലറി ചലഞ്ച് –  പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളി ആക്ഷൻ കൗൺസിൽ – സമരസമിതി സാലറി ചാലഞ്ച് വിഷയം യു.ഡി.എഫ് ഏറ്റെടുത്ത് പ്രക്ഷോഭത്തിലേക്ക് പോകുമെന്നുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ പോഷകസംഘടനകളെ ജീവനക്കാരും അദ്ധ്യാപകരും അവഗണിച്ചതിന്റെ ജാള്യത മറയ്ക്കാനായിരിക്കണം പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ പ്രസതാവന നത്തിയത്. പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള […]

സാലറി ചലഞ്ച് – തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അവഗണിക്കുക

സാലറി ചലഞ്ച് – സർക്കാർ ഉത്തരവിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അവഗണിക്കുക – ആക്ഷൻ കൗൺസിൽ, സമരസമിതി                പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസ ശമ്പളം സംഭാവന അഭ്യർത്ഥിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ ചിലർ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണത്തെ അവഗണിക്കണമെന്നും ഒരുമാസ ശമ്പളം നൽകാൻ തയ്യാറാകണമെന്നും ആക്ഷൻ കൗൺസിലും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും ജീവനക്കാരോട് അഭ്യർത്ഥിച്ചു. വിവരണാതീതമായ ദുരന്തം നേരിട്ട കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. കേരളത്തെ […]

ഒരുമാസ വേതനം സംഭാവന നൽകുക.

  കേരളത്തെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിൽ പങ്കാളികളാവുക; ഒരുമാസ വേതനം സംഭാവന നൽകുക. ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി അതിതീവ്രമായി പെയ്തിറങ്ങിയ മഴ വിവരണാതീതമായ ദുരിതമാണ് സംസ്ഥാനത്ത് വരുത്തിവെച്ചത്. മലയോരമേഖലകളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും കേരളത്തെ ഏതാണ്ട് പൂർണ്ണമായും തകർത്തുകളഞ്ഞു. നാനൂറിൽപരം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകൾ പരിക്കേറ്റ് ആശുപത്രിയിലായി. ഓണവും പെരുന്നാളും ആഘോഷിക്കേണ്ട ദിനങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം പേർ തങ്ങളുടെ സർവ്വസ്വവും ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ […]