Kerala NGO Union

ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായി

എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ 11 ഏരിയ സമ്മേളനങ്ങളും പൂർത്തിയായി. ജീവനക്കാരുടെ വമ്പിച്ച പങ്കാളിത്തമാണ് എല്ലാ സമ്മേളനങ്ങളിലും ദൃശ്യമായത്. ഇത്തവണ പൊതു അവധി ദിനങ്ങളിൽ 5 ഏരിയകളുടെ സമ്മേളനങ്ങൾ നടന്നു. അതിശയപ്പെടുത്തുന്ന പങ്കാളിത്തമാണ് 5 ലും ഉണ്ടായത്.  

സുവർണ്ണ ജ്വാല -എഫ് എ സി ടി ഒ ചരിത്ര പ്രദർശനം

1973ലെ ഐതിഹാസികമായ 54 ദിവസത്തെ പണിമുടക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ചരിത്ര രേഖകളുടെ നേർക്കാഴ്ചയായി സുവർണ്ണ ജ്വാല ചരിത്രപ്രദർശനം സംഘടിപ്പിച്ചു. 54 ദിവസം നീണ്ടുനിന്ന സമരത്തിൻറെ വിശദമായ രേഖകളും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ചിത്രങ്ങളും, മറ്റുപത്രങ്ങൾ സമരത്തിനെതിരെ സൃഷ്ടിച്ച വ്യാജ വാർത്തകളും അടങ്ങുന്ന 200 ലധികം പോസ്റ്ററുകളാണ് ചരിത്രപ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. തൃശ്ശൂർ കോസ്റ്റ് ഫോർഡ് ഹാളിൽ ഇന്ന് നടന്ന ചരിത്ര പ്രദർശനം സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്തു, എഫ് സി ടി ഒ […]

തൃശ്ശൂർ ജില്ലാതല സമര നേതൃസംഗമം

1973ലെ 54 ദിവസം നീണ്ട ഐതിഹാസികമായ പണിമുടക്കിന്റെ അമ്പതാം വാർഷികം ആചരിച്ചു   സംസ്ഥാന സിവിൽ സർവീസ് രംഗത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണ്ണ ശോഭയിൽ ജ്വലിക്കുകയാണ് 1973ലെ 54 ദിവസത്തെ പണിമുടക്കം. ഇടക്കാലാശ്വാസവും സമയബന്ധിത ശമ്പള പരിഷ്കരണവും നേടിയെടുക്കാനായി 1973 ജനുവരി മാസം പത്താം തീയതി ആരംഭിച്ച പണിമുടക്കം കേരളത്തിൻറെ സിവിൽ സർവീസസ് രംഗത്ത് മാത്രമല്ല സാമൂഹ്യരംഗത്തും വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. 1973 ലെ ഐതിഹാസമായ പോരാട്ടത്തിന്റെ അമ്പതാം വാർഷികം സമുചിതമായി ആചരിച്ചുകൊണ്ട് […]

FSETO -സായാഹ്ന ധർണ്ണകൾ

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ ബജറ്റിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലയിൽ 13 മണ്ഡലങ്ങളിലും സായാഹന ധർണ്ണകൾ നടത്തി.  

പ്രഭാഷണം- കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹ നയങ്ങഭ്യം ജനപക്ഷ സമീപനവും

കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെയും പി ആർ രാജൻ സ്മാരക ലൈബ്രറി യുടെ യും നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹ നയങ്ങളും  ജനപക്ഷ സമീപനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. BEFI കേന്ദ്ര കമ്മറ്റി അംഗം ടി നരേന്ദ്രൻ വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രഭാഷണം നടത്തി ഇ പത്മനാഭൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ, […]

ജനപക്ഷ സംസ്ഥാന ബജറ്റിന് അഭിവാദ്യങ്ങൾ

വെല്ലുവിളികൾക്കിടയിലും മുന്നേറ്റം സാധ്യമാക്കുന്ന സംസ്ഥാന ബഡ്ജറ്റിനെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ റ്റി ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിലും വിദ്യാലയങ്ങൾക്ക് മുന്നിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തി. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് എഫ് സി റ്റി ഒ ജില്ലാ സെക്രട്ടറി ഈ നന്ദകുമാർ, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ, കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് […]

കേന്ദ്രസർക്കാരിൻറെ ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധം

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറിയും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ യും തൊഴിലുറപ്പ് പദ്ധതി പദ്ധതിയിലേയും ഫണ്ടുകൾ വെട്ടിക്കുറച്ചും, ആദായ നികുതിയുടെ പേരിൽ ക്ലിപ്ത വരുമാനക്കാരെ പോക്കറ്റടിക്കുന്ന ജനദ്രോഹ കേന്ദ്ര ബഡ്ജറ്റിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ താലൂക്ക് […]

കേന്ദ്ര-സംസ്ഥാന ബജറ്റുകൾ – രണ്ട് നയങ്ങൾ -രണ്ട് സമീപനങ്ങൾ പ്രഭാഷണം

  കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി  കേന്ദ്ര സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് പ്രഭാഷണം സംഘടിപ്പിച്ചു . കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല കമ്മിറ്റി കെ. ചെല്ലപ്പൻ പ്പിള്ള സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന ബജറ്റുകൾ – രണ്ട് നയങ്ങൾ -രണ്ട് സമീപനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.ഇന്ത്യൻ പാർലമെറ്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് ആധാരം കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനം ആണെങ്കിൽ കേരള നിയമസഭയിൽ അവതരിപ്പി ച്ച ബജറ്റ് […]

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ പ്രകടനം

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങ പരിഹരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികൾ ഇല്ലാതെയും തൊഴിലാളികളേയും യുവാക്കളേയും കർഷകരേയും പൂർണ്ണമായും അവഗണിച്ചു കൊണ്ടുമുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും വർധിച്ചു വരുന്ന തൊഴിലില്ലായ്മയും പരിഹരിക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ഒന്നും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. കേന്ദ്ര സർക്കാർ പിന്തുടരുന്ന കോർപറേറ്റ് അനുകൂല നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ധനമന്ത്രി. വർധിച്ചു വരുന്ന സമ്പത്തിന്റെ കേന്ദ്രീകരണത്തിനിടയിലും സമ്പന്നർക്കുമേൽ നികുതി ചുമത്തുവാനോ നിലവിലുള്ള നികുതികളിൽ കാലികമായ വർധനവ് വരുത്തുവാനോ […]

1973 ഐതിഹാസിക പണിമുടക്കത്തിന്റെ 50-ാം വാർഷികം – സമരനേതൃസംഗമം

ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തിൽ പോരാട്ട ദിനങ്ങളുടെ ഓർമ്മ പുതുക്കാൻ അവരെത്തി …… സിരകളിൽ സമരാവേശത്തിന്റെ അഗ്‌നി പടർത്തിയ  തീഷ്ണമായ ആ പോരാട്ട ദിനങ്ങളുടെ അമ്പതാം വാർഷികത്തിലും സമര നേതൃസംഗമത്തിലും  ഭാഗഭാക്കാകണമെന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമര ഐക്യ പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ യുടെ ക്ഷണം പ്രായത്തിന്റെ അവശതകൾ മറന്നും ഏറ്റെടുത്ത് എത്തിയതായിരുന്നു മുൻകാല സമര സഖാക്കൾ….❤️❤️❤️ മറവിയുടെ മാറാലകൾ ചികഞ്ഞ് ഓർമകളുടെ പാളങ്ങളിലൂടെ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ  മുൻകാല നേതാക്കളുടെ മുഷ്ടികൾ താനെ ഉയർന്നു…. ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ […]