സര്‍ഗോത്സവ് 2022

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗവാസനകള്‍ക്കിടം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജില്ലാ കലോത്സവം ‘സര്‍ഗോത്സവ് 2022’ പൂര്‍ത്തിയായി. കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ കലാസമിതിയായ പ്രോഗ്രസീവ് ആര്‍ട്സിന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയം, വൈ.എം.സി.എ. ഹാള്‍ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.. സുധീഷ് വെണ്‍പാല കലോത്സവം ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് എസ്.ബിനു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് […]
ജനകീയാസൂത്രണം രജതജൂബിലി സ്മാരകം – പഠനമുറി ഉദ്ഘാടനം 2022 ആഗസ്ത് 14

കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി സ്മാരകമായി കുട്ടികൾക്കുള്ള പഠനമുറി ഉദ്ഘാടനം ചെയ്തു.ഇരിട്ടി ചാവശ്ശേരിപ്പറമ്പ് സെറ്റിൽമെൻ്റ് കോളനി പരിസരത്ത് എം.വി.ജയരാജൻ പഠനമുറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ കെ.അനിത, അജേഷ് , പി.പ്രജിത്ത്, ഷിജിന എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ സ്വാഗതവും ജി.നന്ദനൻ നന്ദിയും പറഞ്ഞു. 2017 ലെ […]
ജില്ലാ കലോത്സവം – സർഗ്ഗോത്സവ് 22 – സിവിൽ സ്റ്റേഷൻ ജേതാക്കൾ

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള NGO യൂണിയൻ കലാ കായിക സമിതിയായ സംഘസംസ്കാര സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ സിവിൽ സ്റ്റേഷൻ ഏര്യ ഓവറോൾ ചാമ്പ്യൻമാരായി.തൃപ്പുണിത്തുറ, ആലുവ എന്നീ ഏര്യകളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നിർവ്വഹിച്ചു. ആറ് വേദികളിലായി പത്തൊൻപത് മത്സരയിനങ്ങളിൽ മുന്നൂറിലധികം ജീവനക്കാർ മാറ്റുരച്ചു.സംഘാടക സമിതി ചെയർമാൻ സി.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷത […]
ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം – കുട്ടികളുടെ പാർക്ക് നിർമ്മിച്ചും, വാട്ടർ കൂളർ കം പ്യൂരിഫയർ സ്ഥാപിച്ചും കേരള എൻ.ജി.ഒ യൂണിയൻ

ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ വനിതാ – ശിശു ആശുപത്രി പരിസരത്ത് നിർമ്മിച്ച “കുട്ടികളുടെ പാർക്ക് ” ബഹു: ആരോഗ്യ, വനിതാ – ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. എം. എ അജിത് കുമാർ “വാട്ടർ കൂളർ കം പ്യൂരിഫയർ” സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത […]
വനിതാ ജീവനക്കാർക്കായി മോട്ടിവേഷൻ ക്ലാസ്

വനിതാ ജീവനക്കാർക്കായി എൻ.ജി.ഒ യൂണിയൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘തൊഴിലിടവും സ്‌ത്രീകളും’ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ ‘തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, നിയമങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം അഡ്വ. സബിതാ ബീഗം ക്ലാസ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽ കമാർ സംസാരിച്ചു. കൊല്ലം ജില്ലാ […]
തപാൽ പണിമുടക്കിന് FSETO ഐക്യദാർഢ്യം

തപാൽ പണിമുടക്കിന് FSETO ഐക്യദാർഢ്യം തപാൽ മേഖലയെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് ദേശീയ പണിമുടക്ക് നടത്തി. സേവ് പോസ്റ്റൽ സർവ്വീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേതൃത്വ ത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിയ ജീവനക്കാർക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി. തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ഐക്യദാർഢ്യ പ്രകടനത്തിന് FSETO ജില്ലാ സെക്രട്ടറി […]
വൈദ്യുതി ഭേദഗതി ബില്ല്. പ്രതിഷേധത്തിന് ഐക്യദാർഢ്യം

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി മേഖലയിലെ തൊഴിലാളികൾ ജോലി ബഹിഷ്ക്കരിച്ച് പ്രതിഷേധം നടത്തി. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം രൂക്ഷമായ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാർ ബില്ല് കൊണ്ടുവരുന്നത്. വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എൻ ജി ഒ യൂണിയൻ ജില്ലയിലെ കെ എസ് ഇ ബി ഓഫീസുകൾക്കു മുന്നിൽ നടന്ന പ്രതിഷേധ […]
തപാൽ പണിമുടക്കിന് ഐക്യദാർഢ്യം

ആഗസ്റ്റ് 10 ലെ തപാൽ പണിമുടക്കിന് ഐക്യദാർഢ്യം തപാൽ മേഖലയെ സ്വകാര്യവത്കരിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്യ്തിരിക്കുകയാണ്. സേവ് പോസ്റ്റൽ സർവ്വീസ് എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് FSETO യുടെ നേതൃത്വ ത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റാഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി തൃശൂർ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന […]
സർഗ്ഗ വേദി-സർക്കാർ ജീവനക്കാരുടെ ജില്ലാതല കലോത്സവം

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം നടന്നു കേരള എൻജിഒ യൂണിയന്റെയും സർഗ്ഗ വേദി കലാകായിക സമിതിയുടെയും നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ ജില്ലാതല കലോത്സവം തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു. കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ പി എസ് വിദ്യാധരൻ മാഷ് ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാന സെക്രട്ടറിയേറ്റം കെ വി പ്രഫുൽ, യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പി വരദൻ കലാസമിതി കൺവീനർ എം കെ ബാബു എന്നിവർ സംസാരിച്ചു. സ്റ്റേജ് ഓഫ് […]