GST ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം – FSETO

അരി ഉൾപ്പടെയുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി‌ ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ FSETO യുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് കേരളം ഉൽപ്പെടയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. തിരുവനന്തപുരത്ത് […]

എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരം

സംസ്ഥാന ചെസ്സ് കാരംസ് മത്സരം സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ് കാരംസ് മത്സരങ്ങൾ ജൂലൈ 17 ന്  നടന്നു .   15 ജില്ലാ കമ്മിറ്റികൾ നടത്തിയ ജില്ലാതല മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. എറണാകുളം പള്ളിമുക്കിലെ സെൻ്റ് ജോർജ് പാരിഷ് ഹാളിൽ ആണ് മത്സരം നടന്നത് .അന്താരാഷ്ട്ര ചെസ് താരം അഡ്വ: അഭിജിത്ത് മോഹൻ ഉദ്ഘാടനം ചെയ്തു .ചെസ്സ് മത്സരത്തിൽ വി സാജൻ (എറണാകുളം) എസ്. […]

ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ ….

ഫയൽ തീർപ്പാക്കൽ – അവധി ദിനം ഉപേക്ഷിച്ച് ആവേശപൂർവ്വം ജീവനക്കാർ …. സിവിൽ സർവീസിന്റെ സാമൂഹ്യപ്രതിബദ്ധതയും ആത്മാർപ്പണവും ഒരിക്കൽ കൂടി വെളിവാക്കിക്കൊണ്ട് സംസ്ഥാനത്തെമ്പാടും പതിനായിരക്കണക്കിന് ജീവനക്കാരാണ് അവധി ദിനം ഉപേക്ഷിച്ച് ഓഫീസിൽ ഹാജരായത്. 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോവുകയാണ് .ജൂൺ 15ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച വേളയിൽ മാസത്തിൽ ഒരു അവധി ദിനം ജീവനക്കാർ ഫയൽ കുടിശിക തീർപ്പാക്കാൻ […]

“മെഡിസെപ്പ് ” – ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല സ്വപ്നം

ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല സ്വപ്നം “മെഡിസെപ്പ് ” യാഥാർത്ഥ്യമായിരിക്കുന്നു. വീണ്ടും ജീവനക്കാരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് … ആഹ്ലാദം പ്രകടിപ്പിച്ച് ….സിവിൽ സർവീസ്

1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ്

  1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് … ജീവനക്കാരും അധ്യാപകരും ആവേശപൂർവം അണിനിരന്നു…. പണിയെടുക്കുന്നതുപോലെ പണി മുടക്കാനും അധ്വാനിക്കുന്നവർക്ക് അവകാശമുണ്ടെന്ന് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. സുദീർഘവും ത്യാഗപൂർണ്ണവുമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഇത്തരമൊരവകാശം കരഗതമായത്.ലാഭാർത്തിമൂത്ത് മൂലധനശക്തികൾ ചൂഷണം തീവ്രമാക്കിയതോടെ തൊഴിലെടുക്കുന്നവരുടെ അവകാശ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന സ്ഥിതിയായി. ഭരണാധികാരികളുടെയും മാധ്യമങ്ങളുടെയും കോടതികളുടെയും പിന്തുണയോടെ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് തൊഴിലാളികൾക്ക് നേരെ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് 2022 മാർച്ച് 28, 29 തീയതികളിലെ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന വിധിപ്രസ്താവം […]

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം … സിവിൽ സർവീസിലും പ്രതിഷേധമിരമ്പി …. കേരളത്തിലെമ്പാടും ആഫീസുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ അണിനിരന്നു…. ജനാധിപത്യത്തിന്റെ ആരാച്ചാരാകാൻ നോക്കുന്നവരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കും ….

നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസ്ഥാനമാർജ്ജിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ഏറ്റവും കൂടുതൽ മാധ്യമ സ്വാധീനം നിലനിൽക്കുന്ന ഒരു സ്ഥലമാണ് കേരളം. മാധ്യമ സ്വാധീനം പൊതുജനാഭിപ്രായ രൂപീകരണത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് 1959ൽ ആദ്യ EMS സർക്കാരിനെ അട്ടിമറിക്കാനായി നടന്ന വിമോചന സമരം. സർക്കാരിനെതിരെ നടന്ന രാഷ്ട്രീയ സമരങ്ങളെല്ലാം ജന പിന്തുണയില്ലാതെ കെട്ടടങ്ങിയ സമയത്താണ് മാധ്യമങ്ങൾ സർക്കാരിനെതിരായ കള്ള പ്രചാരണങ്ങളുമായി കളം നിറഞ്ഞത്. തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ […]

ജീവനക്കാരുടെ ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി

തൊടുപുഴ : കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ  കലാസാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാതല ചെസ്സ് കാരംസ് മത്സരം നടത്തി.എൻജിഒ യൂണിയൻ ഹാളിൽ വച്ച് നടത്തിയ മത്സരങ്ങൾ  തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ […]

ഔഷധസസ്യ തോട്ടം ഒരുക്കി എൻ ജി ഒ യൂണിയൻ

തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ടമൊരുക്കൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലർ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി കെ ഷൈലജ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, ജില്ലാ ജോ. സെക്രട്ടറി ടി […]