Kerala NGO Union

ഇ പത്മനാഭൻ ദിനം ആചരിച്ചു

തൊടുപുഴ: കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകിയ എൻ.ജി. ഒ പത്മനാഭൻ എന്നറിയപ്പെട്ട ഇ പത്മനാഭന്‍റെ 32-ാമത് ചരമദിനം സമുചിതമായി ആചരിച്ചു.ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തലും തൊടുപുഴയിൽ അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന സിവിൽ സർവീസിന്‍റെ ശാക്തീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അവിശ്രമം യത്നിച്ച പോരാളിയായിരുന്നു ഇ.പി . “എൻജിഒ പത്മനാഭൻ ” എന്ന് എക്കാലവും അറിയപ്പെട്ട അദ്ദേഹം കേരള എൻജിഒ യൂണിയന് ജീവനക്കാർക്കിടയിലും […]

തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ പൂർത്തീകരിക്കുക :എൻ ജി ഒ യൂണിയൻ

തൊടുപുഴ: തൊടുപുഴയിൽ മുണ്ടേക്കല്ലിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും നിലവിലുള്ള സിവിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പതാക ഉയർത്തി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോ. സെക്രട്ടറി കെ എസ് സുമിത്ത് രക്തസാക്ഷി പ്രമേയവും,ജോ സെക്രട്ടറി […]

തൊടുപുഴ ജില്ലാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക.എൻ ജി ഒ യൂണിയൻ

തൊടുപുഴ:തൊടുപുഴ മേഖലയിലെ ആയിരക്കണക്കിന് പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ തൊടുപുഴ ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക് കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി പതാക […]

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക ….

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക …. എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും FSETO യുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ച് FSETO ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കാൻ കഴിഞ്ഞത് ദീർഘകാല പോരാട്ടങ്ങളുടെ ഫലമായാണ്. ,ലാഭവിഹിതമാണ് ബോണസ് ,എന്ന കാഴ്ചപ്പാടിൻ്റെ അടി സ്ഥാനത്തിൽ രാജ്യത്തെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് […]

പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ എൻ ജി ഒ യൂണിയൻ പ്രതിഷേധം

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജീവനക്കാർ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു […]

ജീവനക്കാരുടെ ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി

തൊടുപുഴ : കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ  കലാസാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാതല ചെസ്സ് കാരംസ് മത്സരം നടത്തി.എൻജിഒ യൂണിയൻ ഹാളിൽ വച്ച് നടത്തിയ മത്സരങ്ങൾ  തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ […]

ഔഷധസസ്യ തോട്ടം ഒരുക്കി എൻ ജി ഒ യൂണിയൻ

തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ടമൊരുക്കൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലർ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി കെ ഷൈലജ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, ജില്ലാ ജോ. സെക്രട്ടറി ടി […]

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

             തൊടുപുഴ: മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് തുടർച്ചയായ ബൃഹത്തായ പ്രവർത്തനങ്ങളാണ്  ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടത്തിവരുന്നത്. മഴക്കാലത്ത് വ്യാപകമാകുന്ന പകർച്ച വ്യാധി തടയുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ പരിസരശുചീകരണം നടത്തണം. ഇതിന്റെ ഭാഗമായാണ് എൻ ജി ഒ യൂണിയൻ ഏരിയ കേന്ദ്രങ്ങളിൽ പരിസരശുചീകരണം നടത്തിയത്.           തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ […]

മെയ് 26 ജില്ലാ മാർച്ച് വിജയിപ്പിക്കുക ; ക്യാഷ്വൽ പാർട്ട് ടൈം ജീവനക്കാരുടെ കൺവെൻഷൻ

        തൊടുപുഴ : മെയ് 26ന് തൊടുപുഴയിൽ  നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ      മാർച്ചും  ധർണയും വിജയിപ്പിക്കുന്നതിന് മുഴുവൻ കാഷ്വൽ പാർട്ട് ടൈം  ജീവനക്കാരും അണിനിരക്കണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌,വെസ്റ്റ് ഏരിയകൾ  നടത്തിയ കാഷ്വൽ പാർട്ട് ടൈം  ജീവനക്കാരുടെ സംയുക്ത കൺവെൻഷൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.        തൊടുപുഴ എൻജിഒ യൂണിയൻ ഓഫീസിൽ ചേർന്ന കൺവെൻഷൻ എൻജിഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി ടി ജി […]

അഖിലേന്ത്യ ഫെഡറേഷന്റെ (AISGEF)സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം 2022 ഏപ്രിൽ 13 മുതൽ 17 വരെ ബീഹാറിലെ ബെഗുസ്വരായിൽ വെച്ചു നടക്കുന്ന ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 17-ാമത് ദേശീയ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. ഏപ്രിൽ 13-ന് പ്രകടനത്തോടെയുംപൊതുസമ്മേളനത്തോടെയുമാണ് തുടക്കം കുറിച്ചത്. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്തമായ ധാരകൾ ( current) ഉണ്ടായിരുന്നു വെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശോക് ധാവ്ളെ ഓർമ്മിപ്പിച്ചു. എന്നാൽ […]