Kerala NGO Union

സംസ്ഥാന സമ്മേളനം കോട്ടയത്ത്- നെൽകൃഷി – വിത ഉദ്ഘാടനം

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്- നെൽകൃഷി – വിത ഉദ്ഘാടനം നടത്തി. കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനം 2026 മെയ് 28,29,30 തീയതികളിലായി കോട്ടയത്ത് ചേരുകയാണ്. സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സമ്മേളനത്തിന് ആവശ്യമായ അരി ഉത്പാദിപ്പിക്കുന്നതിന് നെൽകൃഷി നടത്തുന്നു. പേരൂർ പാടശേഖരത്ത് യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എം വി ശശിധരൻ നെൽകൃഷിയുടെ വിത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഷൈലമ്മ ജയമോൻ ആശംസ […]

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.* കേന്ദ്രസർക്കാർ നടപിലാക്കി വരുന്ന ജനദ്രോഹ തൊഴിലാളിദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എഫ്.എസ്. ഇ. ടി.ഒ യുടെ നേതൃത്വത്തിൽ സംസ്‌ഥാന ജീവനക്കാരും അധ്യാപകരും സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ പിൻവലിക്കുക,ആണവമേഖല സ്വകാര്യവൽക്കരിക്കുന്ന ബിൽ പിൻവലിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, […]

സംസ്ഥാന കായികമേള – സ്വാഗതസംഘം രൂപീകരിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായികമേള – സ്വാഗതസംഘം രൂപീകരിച്ചു 2026 ജനുവരി 10ന് കോഴിക്കോട് വച്ച് നടക്കുന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായികമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ ചെയർമാനും ഹംസ കണ്ണാട്ടിൽ ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു. ഗവ. മെഡിക്കൽ കോളേജിലെ ജയറാം പണിക്കർ ഹാളിൽ നടന്ന യോഗം മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്ദ് ദേവർകോവിൽഎം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ […]

സപ്ലൈകോയിൽ സിവിൽ സപ്ലൈസ് ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക. പ്രതിഷേധ പ്രകടനം

സപ്ലൈകോയിൽ സിവിൽ സപ്ലൈസ് ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിവിൽ സപ്ലൈസ് കമ്മീഷണർ ഓഫീസിനു മുന്നിലും ജില്ലാ സപ്ലൈ ഓഫീസസുകൾക്ക് മുന്നിലും കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സപ്ലൈസ് കമ്മീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.