Kerala NGO Union

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളി

സാലറി ചലഞ്ച് –  പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളി ആക്ഷൻ കൗൺസിൽ – സമരസമിതി സാലറി ചാലഞ്ച് വിഷയം യു.ഡി.എഫ് ഏറ്റെടുത്ത് പ്രക്ഷോഭത്തിലേക്ക് പോകുമെന്നുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ പോഷകസംഘടനകളെ ജീവനക്കാരും അദ്ധ്യാപകരും അവഗണിച്ചതിന്റെ ജാള്യത മറയ്ക്കാനായിരിക്കണം പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ പ്രസതാവന നത്തിയത്. പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള […]

ഇ.പത്മനാഭൻ ദിനാചരണം

സെപ്തംബർ-18: ഇ.പത്മനാഭൻ ദിനാചരണം കേരള എൻ.ജി.ഒ.യൂണിയന്‍റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന   സ.ഇ.പത്മനാഭന്‍റെ 28-ാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. യൂണിയന്‍റെ 135 ഏരിയകളിലും ഏരിയാ പ്രസിഡന്‍റുമാർ രാവിലെ പതാക ഉയർത്തി സംസാരിച്ചു. ഉച്ചക്കു ശേഷം എല്ലാ ജില്ലകളിലും പ്രമുഖ വ്യക്തികൾ “കേരളത്തിന്‍റെ പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുൻപിൽ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി പതാക ഉയർത്തി സംസാരിച്ചു.

സാലറി ചലഞ്ച് – തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അവഗണിക്കുക

സാലറി ചലഞ്ച് – സർക്കാർ ഉത്തരവിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അവഗണിക്കുക – ആക്ഷൻ കൗൺസിൽ, സമരസമിതി                പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസ ശമ്പളം സംഭാവന അഭ്യർത്ഥിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ ചിലർ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണത്തെ അവഗണിക്കണമെന്നും ഒരുമാസ ശമ്പളം നൽകാൻ തയ്യാറാകണമെന്നും ആക്ഷൻ കൗൺസിലും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും ജീവനക്കാരോട് അഭ്യർത്ഥിച്ചു. വിവരണാതീതമായ ദുരന്തം നേരിട്ട കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. കേരളത്തെ […]

ഒരുമാസ വേതനം സംഭാവന നൽകുക.

  കേരളത്തെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിൽ പങ്കാളികളാവുക; ഒരുമാസ വേതനം സംഭാവന നൽകുക. ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി അതിതീവ്രമായി പെയ്തിറങ്ങിയ മഴ വിവരണാതീതമായ ദുരിതമാണ് സംസ്ഥാനത്ത് വരുത്തിവെച്ചത്. മലയോരമേഖലകളിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും കേരളത്തെ ഏതാണ്ട് പൂർണ്ണമായും തകർത്തുകളഞ്ഞു. നാനൂറിൽപരം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകൾ പരിക്കേറ്റ് ആശുപത്രിയിലായി. ഓണവും പെരുന്നാളും ആഘോഷിക്കേണ്ട ദിനങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം പേർ തങ്ങളുടെ സർവ്വസ്വവും ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ […]

അവധി ഉപേക്ഷിച്ച് പ്രവർത്തനരംഗത്തിറങ്ങുക – സർവ്വീസ് സംഘടനകൾ

ഓണം അവധികൾ ഉപേക്ഷിച്ച് ദുരിതാശ്വാസപ്രവർത്തനരംഗത്ത് കർമ്മനിരതരാവാൻ ജീവനക്കാർ തയ്യാറാകണമെന്ന് സർവ്വീസ് സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു. പ്രളയത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്

വ്യാജപ്രചരണങ്ങൾ തള്ളിക്കളയുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക

ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ ശമ്പളത്തിൽ നിന്നും സംഭാവന നൽകേണ്ടതില്ലെന്ന തെറ്റായ പ്രചരണം ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ദുരിതാശ്വാസനിധിയിലേക്കുള്ള വിഭവസമാഹരണത്തെ തകർക്കാനും ജീവനക്കാരെ സമൂഹമധ്യത്തിൽ അവഹേളിക്കുന്നതിനുമാണ്.

ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് – എൻ.ജി.ഒ. യൂണിയൻ സ്വാഗതം ചെയ്തു

ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കാനും സഹായിക്കാനും ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ മാതൃകാപരമായ കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള സർക്കാരിന്റെ അഭ്യർത്ഥനക്ക് അഭൂതപൂർവ്വമായ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ആഘോഷങ്ങൾമാറ്റിവെച്ച് കേരള എൻ.ജി.ഒ യൂണിയൻ ദുരിതാശ്വാസപ്രവർത്തനത്തിലേക്ക്.

  കേരളാ എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18,19 തിയ്യതികളിൽ 135 ഏരിയാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്‌നേഹസംഗമങ്ങൾ മാറ്റിവെച്ചു. ഓണത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒരുമയുടെ ഓണം സ്‌നേഹസംഗമം എന്നപേരിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും ഒത്തുചേരലുകൾ യൂണിയൻ സംഘടിപ്പിച്ചു വരികയാണ്. കേരളത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്നു വരുന്ന മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌നേഹ സംഗമങ്ങൾ മാറ്റിവെക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും യൂണിയൻ തീരുമാനിച്ചത്. വെള്ളമിറങ്ങിയ ശേഷം വരാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ മുന്നിൽ കണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് യുണിയൻ തീരുമാനിച്ചിരിക്കുന്നത്. […]

54 ആം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

കേരള എന്‍.ജി.ഒ. യൂണിയന്‍, 54 ആം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു   കഴിഞ്ഞ 50 വര്‍ഷത്തിലേറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള എന്‍.ജി.ഒ യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം 2017 മെയ് 13,14,15 തീയതികളില്‍ കണ്ണൂരില്‍ ചേരുകയാണ്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി സ: പി കെ ശ്രീമതി ടീച്ചര്‍ എംപി ചെയര്‍പേഴ്‌സണും സ: എം വി ശശിധരന്‍ ജനറല്‍ കണ്‍വീനറുമായി 1000 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതം […]

സ്വർണ്ണവർണ്ണമണിഞ്ഞ് അമ്പായത്തൊടി വയൽ

വരൾച്ചയോട് പൊരുതി ജയിച്ചു. സ്വർണ്ണവർണ്ണമണിഞ്ഞ് അമ്പായത്തൊടി വയൽ, കേരള NGO യൂണിയൻ അമ്പത്തിനാലാമത് സംസ്ഥാന സമ്മേള ന ത്തിന് പ്രതിനിധികളായെത്തുന്ന സഖാക്കൾക്ക് വിഷ രഹിത ഭക്ഷണമൊരുക്കാൻ കണ്ണൂരിന്റെ കരുതൽ…. 1000 ത്തിനടുത്ത് വരുന്ന പ്രതിനിധികൾക്ക് 4 ദിവസം ഭക്ഷണമൊരുക്കാൻ ആവശ്യമായ ത്രയും അരി ഉൽപാദിപ്പിക്കാനുള്ള നെൽകൃഷി ചെയ്യുക എന്ന ദൗത്യം തെല്ലൊരാശങ്കയോടെ തന്നെയാണ് ഞങ്ങൾ കണ്ണൂരുകാർ ഏറ്റെടുത്തത്. വേനൽമഴ പെയ്യാതെ മടിച്ച് മാറിയത് മൂലമുണ്ടായ ജലദൗർല്ലഭ്യം ഒരു ഘട്ടത്തിൽ കൃഷിക്ക് വലിയ ഭീഷണി യുമായിരുന്നു. സമീപത്തെ ചെറു […]